web analytics

കൂട്ടുകാരനാക്കിയാൽ ടെസ്ല തരാമെന്ന് മസ്ക്! ധൃഷ്ടദ്യുമ്നൻ എന്ന് പത്ത് തവണ പറഞ്ഞാൽ അലോചിക്കാമെന്ന് യുവതി

കൊച്ചി: പലതരത്തിലുള്ള വ്യാജന്മാരെ നമ്മൾ മലയാളികൾ നേരിട്ടിട്ടുണ്ട്. എ ഐ സാങ്കേതികവിദ്യ വളർന്നതോടുകൂടെ അതിന്റെ ചുവടു പിടിച്ചും ധാരാളം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്.

എന്നാൽ, ഇലോൺ മസ്കിനെ പോലെ ഒരാളുടെ പേര് പറഞ്ഞു പറ്റിക്കുന്ന വ്യാജനെ ആദ്യമായാണ് കാണുന്നത്.

വെള്ളായണി സ്വദേശിനി ഡോക്ടർ ഗീതു സിദ്ധനാണ് ഇലോൺ മസ്കിന്റെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം കിട്ടിയത്.

താൻ ഇലോൺ മസ്ക് ആണെന്നും നിലവിൽ ആഫ്രിക്കയിൽ നിന്നാണ് സംസാരിക്കുന്നതെന്നുമാണ് ഗീതുവിന് ആദ്യം ലഭിച്ച സന്ദേശം.

ഒറ്റനോട്ടത്തിൽ വ്യാജനാണെന്ന് തിരിച്ചറിഞ്ഞ ഗീതു ചാറ്റ് പിന്നെ മാതൃഭാഷയായ മലയാളത്തിലാക്കി.

ആദ്യഘട്ടത്തിൽ ഒഴിവാക്കി വിടാൻ ശ്രമിച്ചെങ്കിലും പിന്നീടങ്ങോട്ട് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാള സന്ദേശങ്ങൾ അയച്ചു തുടങ്ങി.

നീ എന്നെ വിശ്വസിക്കണം എന്റെ കയ്യിൽ നിനക്കായി ഒരു സമ്മാനം ഉണ്ട് അതിനോടൊപ്പം ഒരു ടെസ്ല കാറും അമ്പതിനായിരം ഡോളറും തരാമെന്നും വ്യാജൻ വാഗ്ദാനം.

ഓഫറുകൾ ഒന്നും വഴങ്ങാതായതോടെ പിന്നീടങ്ങോട്ട് ഭീഷണിയുടെ സ്വരമായി. നിന്നെ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ ആക്കും എന്നുമുള്ള സന്ദേശങ്ങൾ അയച്ചു.

ഗീതു വളരെ സരസമായും തന്മയത്വത്തോടെയുമാണ് വ്യാജനെ കൈകാര്യം ചെയ്തത്.’

ധൃഷ്ടദ്യുമ്നൻ എന്ന് പത്ത് പ്രാവശ്യം പറയാമെങ്കിൽ നിന്നെ കൂട്ടുകാരൻ ആക്കാം എന്നായിരുന്നു ഗീതുവിന്റെ ആദ്യത്തെ പണി.

നീ എന്നോട് സംസാരിക്കാതെ ട്രെമ്പിനെ പോലുള്ള സമന്മാരോട് സംസാരിക്കാൻ ഗീതുവിന്റെ തഗ് റിപ്ലൈ.

നിന്റെ സമയം ശരിയല്ലെന്നും നീ കാണിപ്പയ്യൂരിനെ കാണുന്നത് നന്നായിരിക്കും എന്നും തുടങ്ങി രസകരമായ മറുപടികൾ അയച്ചു.

അവസാനം തട്ടിപ്പ് നടക്കാതായതോടെ വ്യാജൻ വാലും ചുരുട്ടി വാട്സ്ആപ്പ് ബ്ലോക്ക് ചെയ്ത് മുങ്ങുകയായിരുന്നു.

English Summary

Dr. Geethu Siddhan, a native of Vellayani, received a fake WhatsApp message claiming to be from Elon Musk.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് യാത്രക്കാരനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ ഡൽഹി...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ് കാർഡ് പുറത്തിറങ്ങി

ആക്സിസ് ബാങ്കുമായി കൈകോർത്ത് ഗൂഗിൾ; യുപിഐ-പവർഡ് ‘ഗൂഗിൾ പേ ഫ്ലെക്സ്’ ക്രെഡിറ്റ്...

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

“ഭ.ഭ.ബ”യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ!

"ഭ.ഭ.ബ"യ്ക്ക് പ്രത്യേക രാത്രി കളികൾ; ആദ്യ ദിനം 15 കോടിക്ക് മുകളിൽ! ദിലീപിനെ...

Related Articles

Popular Categories

spot_imgspot_img