തീയറ്ററുകൾ പൂരപ്പറമ്പാക്കിയ മോഹൻലാൻ- പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. സിനിമയെ കുറിച്ചുള്ള ഓരോ അപ്ഡേഷനും ആരാധകർ ആഘോഷമാക്കാറുമുണ്ട്. എമ്പുരാന്റെ ലൊക്കേഷനുകൾക്ക് തന്നെയുണ്ട് പ്രത്യേകതകൾ ഏറെ.
ചിത്രം 15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലും യുകെയിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ദുബായിയും അബുദാബിയുമടക്കമുള്ള ഗൾഫ് രാജ്യങ്ങളിലാണ് നടക്കുക. ഒന്നാം ഘട്ടം ലെ, ലഡാക്ക് എന്നിവിടങ്ങളിലെ മലനിരകളിലാണു ചിത്രീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ഇനി ചിത്രീകരണം നടക്കാനുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാകും എമ്പുരാന്റെ ലൊക്കേഷനുകൾ.
ഓരോ ഘട്ടത്തിനു ശേഷം ഒരു മാസത്തോളം സമയം ഇടവേള എടുത്താണ് അടുത്ത ഘട്ടം ചിത്രീകരിക്കുന്നത്. വലിയ സെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണിത്. ചിത്രത്തിൽ രാജ്യാന്തര താരങ്ങളും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്താന്‍ വേണ്ടി മാത്രം സംവിധായകനും നടനുമായ പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട്ട് മാസമാണ്. സിനിമയിൽ കാണിക്കുന്ന അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത.
എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു. 150 കോടി രൂപ ചെലവിലാണ് ചിത്രം നിർമാണം പ്രതീഷിച്ചതെങ്കിലും അത് മറികടക്കുമെന്നാണ് റിപ്പോർട്ട്.
Read Also: എംഎല്‍എമാര്‍ക്ക് അഭിനന്ദനം; പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍