web analytics

അശുഭ മത്സ്യം ഡൂംസ്ഡേയെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം ഉറപ്പ്! വാർത്തക്ക്, പിന്നാലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം! സംഗതി അന്ധവിശ്വാസമാണെങ്കിലും…

കഴിഞ്ഞ ഓ​ഗസ്റ്റ് 10നായിരുന്നു കാലിഫോർണിയൻ തീരപ്രദേശത്ത് ഡൂംസ്ഡേ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്.Doomsday fish found dead

ഒരു അപൂർവയിനം ഓർഫിഷാണിത്. ഇവയെ കാണുന്നത് വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയാണെന്നാണ് പൊതുധാരണ.

അതുകൊണ്ടാണ് ഈ മത്സ്യത്തെ ഡൂംസ്ഡേ എന്ന് വിശേഷിപ്പിക്കാൻ കാരണവും. ഈ ധാരണയെ ശരിവയ്‌ക്കുന്ന സംഭവമാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോർണിയയിൽ ഡൂംസ്ഡേ മത്സ്യത്തെ കണ്ടെത്തി രണ്ട് ദിവസത്തിനകം ലോസ് ഏഞ്ചൽസിൽ ഭൂചലനം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

താരതമ്യേന കുറഞ്ഞ തീവ്രതയിലുള്ള ഭൂചലനമായതിനാൽ പ്രദേശത്ത് ആളപായമുണ്ടായില്ല. ഡൂംസ്ഡേ മത്സ്യത്തെ കണ്ടാൽ എന്തെങ്കിലുമൊരു പ്രകൃതി ദുരന്തം വരാൻ പോകുന്നുവെന്നാണ് ചിലർ വിശ്വസിക്കുന്നത്. ജാപ്പനീസ് ജനതയാണ് പൊതുവെ ഈ വിശ്വാസത്തെ പിന്തുടരാറുള്ളത്.

പാഡിൽ ബോർഡേഴ്സ് കണ്ടെത്തിയ മത്സ്യം നിലവിൽ അമേരിക്കയിലെ ശാസ്ത്ര ഏജൻസിയായ National Oceanic and Atmospheric Administration-ൽ ഉണ്ട്.

മത്സ്യം ചത്തുപൊങ്ങാനുള്ള കാരണം ഇതുവരെയും ​ഗവേഷകർക്ക് കണ്ടെത്താനായിട്ടില്ല. 12.25 അടി നീളവും 33 കിലോ തൂക്കവുമുള്ള ഡൂംസ്ഡേ മത്സ്യത്തെയായിരുന്നു ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്. ആഴക്കടൽ മത്സ്യമാണ് ഡൂംസ്ഡേ.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ മുംബൈ: മുംബൈ...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

Related Articles

Popular Categories

spot_imgspot_img