ഈ മാറ്റങ്ങൾ അവഗണിക്കരുത്;സ്ട്രോക്ക് വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശരീരം കാട്ടിത്തരുന്ന ലക്ഷണങ്ങൾ ഇവയാണ്

കൊവിഡ് വന്നശേഷം കൂടുതൽ ആൾക്കാർ പ്രത്യേകിച്ച് യുവാക്കൾ നേരിടുന്ന ഗുതരമായ ആരോഗ്യപ്രശ്നമാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും. Don’t ignore these changes; These are the symptoms that the body shows weeks before

ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിനുള്ളത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താല്‍ തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. 

മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. 

ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരികയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയവയ്ക്ക് തടസം നേരിടുകയും ചെയ്യുന്നു. 

ഒരു രോഗിയെ സ്‌ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്നത് തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ബ്രിട്ടനിൽ ഒരു വർഷം 100,000-ത്തിലധികം പേർക്ക് സ്ട്രോക്ക് ഉണ്ടാകുന്നു എന്നും അതിൽ 38,000-ത്തിലധികം പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രോഗങ്ങൾ എന്നും ശരീരത്തിന് പ്രയാസമാണ്. എല്ലാ രോഗങ്ങൾക്കും അതിന്റെതായ ബുദ്ധിമുട്ടുകള്‍ രോഗി അനുഭവിക്കേണ്ടതുണ്ട്. രോഗങ്ങളിൽ ഗുരുതരമായ രോഗാവസ്ഥയാണ് സ്‌ട്രോക്. 

മരണത്തിലേക്ക് വരെ എത്തിക്കാവുന്ന സ്‌ട്രോക് വർദ്ധിച്ചു വരികയാണ്. പ്രായഭേദമന്യേ സ്‌ട്രോക് എന്ന ഗുരുതരാവസ്ഥ സർവ സാധാരണയായി വരുന്നു. മനുഷ്യർക്കിടയിലെ മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇതിന്. 

മസ്തിഷ്‌കാഘാതം എന്നും ഇതിനെ പറയാറുണ്ട്. വൈദ്യ ശാസ്ത്രത്തിൽ സ്ട്രോക്ക് ഇസ്‌കീമിക് എന്നും സ്ട്രോക്ക് ഹെമറാജിക് എന്നും രണ്ട് തരത്തിൽ ഉണ്ട്.

രക്തധമനികളിൽ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കാൻ കാരണമാവുകയും ചെയ്യുന്നു. 

സ്‌ട്രോക്കിലെ അപകടകരമായ അവസ്ഥയാണ് ഹെമറാജിക്. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയാണ് ഇത്. രണ്ട് തരം സ്ട്രോക്കുകളും ഭയക്കേണ്ടതാണെങ്കിലും ഹെമറാജിക് സ്‌ട്രോക് ആണ് കൂടുതൽ ഗുരുതരമായ അവസ്ഥ.

സ്‌ട്രോക് അഥവാ മസ്തിഷ്‌കാഘാതം സംഭവിക്കാൻ സാധ്യതയുള്ള ശരീരത്തിൽ സ്‌ട്രോക് സംഭവിക്കുന്നതിന് മുമ്പ് തന്നെ പല അടയാളങ്ങളും ഉണ്ടാകുന്നതാണ്. എന്നാൽ നമ്മുടെയൊക്ക അശ്രദ്ധ കാരണമാവണം പലരും സ്‌ട്രോക്കിലേക്ക് തന്നെ എത്തിപ്പെടുന്നത്. 

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മുഴുവനായോ ഭാഗികമായോ പെട്ടെന്ന് തന്നെ സ്തംഭിച്ചു പോവുകയാണ് സ്‌ട്രോക് വന്ന വ്യക്തിയിൽ സംഭവിക്കുന്നത്. സ്‌ട്രോക് ചില വ്യക്തികളിൽ കാഴ്ച, സംസാരം എന്നിവയ്ക്ക് പ്രശ്നങ്ങൾ വരുത്തും. ശരീരത്തിന്റെ ഒരു ഭാഗത്തോ ചിലപ്പോൾ ഇരു ഭാഗങ്ങൾക്കോ തളർച്ചയുണ്ടാക്കിയേക്കാം.

ഒരുപക്ഷെ രോഗം ഗുരുതരാവസ്ഥയിൽ എത്തുകയാണെങ്കിൽ മരണത്തിലേക്ക് വരെ എത്താനുള്ള സാധ്യത കൂടുതലാണ്. സ്‌ട്രോക് വരുന്നതിന് മുമ്പ് ഉണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ആദ്യഘട്ടത്തിൽ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. 

പലപ്പോഴും നമ്മുടെ അശ്രദ്ധ ജീവൻ വരെ നഷ്ടപ്പെടാനുള്ള കാരണമായിരിക്കാം. വ്യക്തമായി സംസാരിച്ചിരുന്ന ഒരു വ്യക്തിക്ക് സംസാരിക്കാൻ പ്രയാസം ഉണ്ടാകുന്നതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. വ്യക്തമായ സംസാരത്തിന് ആവശ്യമായ മസിലുകൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തപ്പോൾ ‘ഡിസ്പ്രാക്സിയ’ സംഭവിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതിന്റെ ഭാഗമായി വ്യക്തമായി സംസാരിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം മറ്റൊരാൾ പറഞ്ഞ കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് കൂടി ഇല്ലാതാക്കുന്നു. മുഖത്തിന്റെ ഒരു വശം കോടുന്നതും ശ്രദ്ധിക്കേണ്ട അടയാളമാണ്. 

സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ മുഖം കോടിയത് തിരിച്ചറിയാൻ കഴിയും. തലച്ചോറിന്റെ കഴിവുകൾ ദുർബലമായ അവസ്ഥയാണിത്. കഠിനമായ തലവേദനയും സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. 

പെട്ടെന്ന് ഉണ്ടാകുന്ന അസഹ്യമായ തലവേദന കണ്ണുകളിൽ മിന്നി മിന്നി പ്രകാശിക്കുകയും ചെയ്യും. ഹെമറാജിക് സ്‌ട്രോക്കിന്റെ ലക്ഷണമാണ് ഇത്. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

കൂടാതെ നടക്കാനുള്ള ബുദ്ധിമുട്ട് കാലുകൾക്ക് ഉണ്ടാകുന്നതും സ്‌ട്രോക്കിന്റെ തള്ളിക്കളയാൻ സാധിക്കാത്ത ലക്ഷണങ്ങളിൽപ്പെട്ട ഒന്നാണ്. നടക്കുന്ന സമയത്തോ അല്ലാതെയോ കാലുകൾക്ക് പെട്ടന്ന് ബലഹീനത അനുഭവപ്പെട്ടാലും ശ്രദ്ധിക്കണം. 

ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കൽ ലക്ഷണം കൂടിയായിട്ടാണ് വൈദ്യ ശാസ്ത്രം കണക്കാക്കുന്നത്. സ്‌ട്രോക് വന്ന വ്യക്തിക്ക് ഒരു വശത്ത് കാണാൻ കഴിയില്ല. കാഴ്ചയെ കൂടി സ്‌ട്രോക് ബാധിക്കുന്നതാണ്. 

രണ്ട് കണ്ണുകൾ കൊണ്ട് ഇടത് വശത്തേക്കോ വലത് വശത്തേക്കോ മാത്രമേ കാണാൻ കഴിയുകയുള്ളൂ. മറ്റു ഭാഗങ്ങൾ ഒന്നും കാഴ്ചയിൽ പതിയുകയില്ല. ഇതും സ്‌ട്രോക് വരുന്നതിന് മുമ്പുള്ള ലക്ഷണമാണ്.

അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ വിശദീകരിക്കുന്നതനുസരിച്ചു സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിൽ മസ്തിഷ്‌കത്തിന്റെ ഓരോ വശവും ശരീരത്തിന്റെ എതിർ വശത്തെയാണ് ബാധിക്കുന്നത്‌. 

തലച്ചോറിന്റെ വലതു വശത്ത് രക്തസ്രാവം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന്റെ ഇടതു വശത്ത് ലക്ഷണങ്ങൾ കാണിക്കുന്നു. തളർച്ചയും മരവിപ്പും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്‌. 

ശരീരത്തിൽ ഏതെങ്കിലും ഒരു വശത്തു തളർച്ച ഉണ്ടാവുകയോ അല്ലെങ്കിൽ മരവിപ്പ് ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ സ്‌ട്രോക്കിന്റെ ലക്ഷണമാവാമെന്ന് മനസിലാക്കുക.

അത്തരം ലക്ഷണങ്ങൾ നമ്മുടെ ശരീരം സൂചിപ്പിക്കുകയോ അല്ലെങ്കിൽ മറ്റൊരാളുടെ ശരീരത്തിൽ അനുഭവപ്പെടുന്നതായി തോന്നുകയോ ആണെങ്കിൽ തീർച്ചയായും മറ്റൊന്നും ചിന്തിക്കാതെ വൈദ്യ സഹായം തേടുക. സ്‌ട്രോക്കിന്റെ ഗുരുതര അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് ചികിത്സ ഉറപ്പ് വരുത്തുക 

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും

കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയും ആലപ്പുഴ: കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും താൻ പറയാനുള്ളത്...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

Related Articles

Popular Categories

spot_imgspot_img