ഇനി ട്രാഫിക് ജാമിൽ കുടുങ്ങേണ്ട;27 കിലോമീറ്റർ വെറും 7 മിനിട്ടിനുള്ളിൽ ‘പറന്ന്’ കടക്കും; എയർടാക്സി സർവീസ് ഉടൻ; നിരക്ക് 2000 മുതൽ

ന്യൂഡൽഹി: അതിവേഗ ട്രെയിനുകൾ, ടിക്കറ്റ് നിരക്ക് കുറഞ്ഞ വിമാനങ്ങൾ, മെട്രോ റെയിലുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ രാജ്യത്തുണ്ട്. സൗകര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴിതാ ഗതാഗത സൗകര്യങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പുതുമുഖം കൂടി അവതരിച്ചിരിക്കുകയാണ്. എയർലൈൻ കമ്പനിയായ ഇൻഡിഗോയുടെ കീഴിലുള്ള ഇന്റർഗ്ലോബ് എന്റർപ്രൈസസ്, യുഎസ് കമ്പനിയായ ആർച്ചർ ഏവിയേഷൻ എന്നിവർ 2026ൽ ഇലക്ട്രിക് എയർ ടാക്സി സർവീസ് ഇന്ത്യയിൽ കൊണ്ടുവരുമെന്ന് റിപ്പോർട്ട്. ഇതോടെ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ നിന്നു ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് 7 മിനിറ്റിൽ യാത്ര ഇതോടെ സാധ്യമാകും. 2000 മുതൽ 3000 രൂപവരെയായിരിക്കും നിരക്ക്. 27 കിലോമീറ്റർ വരുന്ന ഈ ദൂരം കാറിൽ പോകാൻ തിരക്കുള്ള സാഹചര്യത്തിൽ ഒന്നര മണിക്കൂർ വേണ്ടിവരും. ഇത് ഏഴ് മിനിറ്റുകൊണ്ട് താണ്ടാനാകും. ഡൽഹി കൂടാതെ മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തിൽ എയർ ടാക്സി സർവീസ് വരും. വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങൾ ആർച്ചർ ഏവിയേഷൻ നൽകും. പൈലറ്റ് കൂടാതെ 4 പേർക്ക് യാത്ര ചെയ്യാം. പ്ലെയിൻ ചാർജ് ചെയ്യാൻ 30 മുതൽ 40 മിനിറ്റാണ് വേണ്ടത്.

Read Also: തെക്കോട്ടില്ല, വടക്കോട്ട് ബുധനാഴ്ച വരെ ശക്തമായ മഴ; ഒപ്പം മിന്നലും; ജാഗ്രത പാലിക്കണം

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

Related Articles

Popular Categories

spot_imgspot_img