ഇറാന് നേരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വധിക്കാന്‍ ശ്രമിച്ചാൽ ഇറാനെ തുടച്ച് നീക്കുമെന്ന് ട്രംപ് പറഞ്ഞു. അത്തരമൊരു പ്രവര്‍ത്തിക്ക് തുനിഞ്ഞാല്‍ ഇറാനില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്‌റാനില്‍ പരമാവധി സമ്മര്‍ദം ചെലുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പ് വെക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം. നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഉപദേശകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി ട്രംപിനെ വധിക്കാനുള്ള ഇറാന്റെ പദ്ധതി ഇല്ലാതാക്കിയതായി നീതി വകുപ്പ് നവംബറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പറഞ്ഞ് ഇറാനിയന്‍ അധികാരികളും രംഗത്തെത്തിയിരുന്നു.
ട്രംപിനെ നിരീക്ഷിക്കാനും വധിക്കാനും 51കാരനായ ഫര്‍ഹാദ് ഷകേരിയെ സെപ്റ്റംബറില്‍ ഇറാന്‍ ചുമതലപ്പെടുത്തിയിരുന്നതായും ഇയാളിപ്പോള്‍ ഇറാനില്‍ ഒളിവിലാണെന്നും നീതി വകുപ്പ് ആരോപിച്ചിരുന്നു. ഇതിനെ എതിർത്ത വിദേശ മന്ത്രാലയം , ഇറാന്‍-അമേരിക്ക ബന്ധം സങ്കീര്‍ണമാക്കാന്‍ ഇസ്രയേലുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ ഗൂഡാലോചനയാണെന്നായിരുന്നു പറഞ്ഞിരുന്നത്.