വീടിനുള്ളിൽ ഡോക്ടറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെയും പുരുഷനെയും അന്വേഷിച്ച് പോലീസ്. ഇരുവരെയും കാണാനില്ലെന്നാണു പോലീസ് പറയുന്നത്. Doctor’s body found inside house.
കഴിഞ്ഞ ദിവസമാണ് അൻപതുകാരനായ ഡോ. ദിനേശ് ഗൗറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡോക്ടർക്ക് നോയിഡയിലുണ്ടായിരുന്ന മറ്റൊരു വീട്ടിൽ വാടകയ്ക്ക് കൊടുക്കാനായി ഒരു മുറി പണിതിരുന്നു.
താത്കാലിക താമസത്തിനായി പണികഴിപ്പിച്ച ഈ വിട്ടിലേക്ക് ഏതാനും ദിവസം മുമ്പാണ് ഡോക്ടർ പോയത്. പിന്നീട് മകൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. അർദ്ധരാത്രി മകൻ അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. മകൻ വാതിൽ തുറന്നപ്പോഴാണ് അകത്ത് രക്തത്തിൽ കുളിച്ച നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.
ഗ്രേറ്റർ നോയിഡയിലെ സഞ്ജയ് വിഹാർ കോളനിയിലെ വീട്ടിൽ ഒരു മുറി വാടകയ്ക്ക് കൊടുത്തിരുന്നു. ഇവിടെ മൂന്നു ദിവസം മുൻപ് മാത്രം താമസമാക്കിയ വാടകക്കാരെയാണ് ഡോക്ടറുടെ കൊലപാതകത്തോടെ കാണാതായിരിക്കുന്നത്. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ഡോക്ടറെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതാണെന്നാണ് പൊലീസിന്റെ സംശയം.
മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവർ ഈ വാട്ടിൽ വാടകയ്ക്ക് താമസിക്കാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഇവരെ ആരും കണ്ടിട്ടുമില്ല. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.