കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ മായ ശ്രീക്കുട്ടിയെ പുറത്താക്കി; അജ്മലിന്റെ പേരില്‍ ചന്ദനക്കടത്ത്, മോഷണം, പിടിച്ചുപറി അടക്കം അഞ്ച് ക്രിമിനല്‍ കേസുകള്‍

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതി അജ്മലിന് ക്രിമിനല്‍ പശ്ചാത്തലമെന്നു പോലീസ്.Doctor Maya Sreekutty has been fired from Karunagappally Valiyath Hospital

ചന്ദനക്കടത്ത്, മോഷണം, പിടിച്ചുപറി അടക്കം അഞ്ച് ക്രിമിനല്‍ കേസുകള്‍ അജ്മലിന്റെ പേരില്‍ ഉണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു അറിയിച്ചു.

മനപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.

കേസിലെ പ്രതികളായ അജ്മലിന്റെയും ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്കമ്മീഷൻ അംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടിട്ടുണ്ട്.

അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന അജ്മലും ഡോക്ടര്‍ മായ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്.

സംഭവം വിവാദമായതോടെ ഡോക്ടര്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയിട്ടുണ്ട്. മൂന്നു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ അപകടത്തിന് തൊട്ടു മുന്‍പ് ഇയാള്‍ കാറില്‍ നിന്നും ഇറങ്ങിയിരുന്നു.

ഡോ. മായ ശ്രീക്കുട്ടി പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. കുഞ്ഞുമോള്‍ കാറിനടിയില്‍ കുടുങ്ങിയിരിക്കെ കാര്‍ മുന്നോട്ട് എടുക്കാന്‍ ആവശ്യപ്പെട്ടത് ഡോക്ടര്‍ ആണെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുണ്ട്. സാക്ഷി മൊഴി അനുസരിച്ചാകും ഡോക്ടര്‍ക്ക് എതിരെ കേസ് എടുക്കുക എന്ന് പോലീസ് പ്രതികരിച്ചിരുന്നു.

തിരുവോണ ദിവസമായ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെ വന്ന കാർ ആണ് സ്കൂട്ടറില്‍ ഇടിച്ചത്. സ്കൂട്ടറില്‍ കാറില്‍ ഇടിച്ചപ്പോള്‍ പരുക്കേറ്റ കുഞ്ഞുമോള്‍ കാറിനടിയിലായിരുന്നു.

കാര്‍ എടുക്കരുത് എന്ന് നാട്ടുകാര്‍ അലറി വിളിച്ചിട്ടും അത് കൂസാതെ മുന്നോട്ട് എടുത്തപ്പോഴാണ് കുഞ്ഞുമോളുടെ ദേഹത്ത് കാര്‍ കയറിയിറങ്ങിയത്.

അജ്മല്‍ പിന്നെയും അപകടങ്ങളുണ്ടാക്കി. 300 മീറ്റ‍ര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ സമീപത്തെ മതില്‍ തകര്‍ത്തു.

മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ ഇരുവരും പുറത്തേക്കിറങ്ങിയോടി.

ഇതോടെയാണ് ഡോ. ശ്രീക്കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അജ്മല്‍ അപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് അജ്മലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന്...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ

കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം ഇടുക്കി: മറുനാടൻ മലയാളി ഉടമ...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

Related Articles

Popular Categories

spot_imgspot_img