ഹെഡ്‌ഫോണുകൾ മുൻകാലങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി വ്യാപകമായി ഉപയോഗത്തിൽ വന്നിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്ലൂടൂത്ത് സൗകര്യമുള്ള നെക് ബാൻഡുകളും , ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും തൊഴിലിലെടുക്കുമ്പോൾ പോലും അനായാസം ഉപയോഗിക്കാം എന്നത് ഹെഡ്‌ഫോണിന്റെ ഉപയോഗം വർധിപ്പിക്കുന്നു. (Do you hear these sounds from your ears? Hearing may stop)
എന്നാൽ ഹെഡ്‌ഫോൺ ഉപയോഗം കേൾവിയെ തകരാറിലാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുൻപൊക്കെ 60 കഴിഞ്ഞവരിലാണ് കേൾവി പ്രശ്‌നങ്ങൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ 35 -40 വയസിൽ തുടങ്ങുന്നു. ഹെഡ്‌ഫോണിന്റെ അമിത ഉപയോഗമാണ് പലപ്പോഴും കേൾവി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.
ഹെഡ്‌ഫോണുകളുടെ സ്ഥിരമായ ഉപയോഗം കേൾവിശക്തിയെ ദോഷകരമായി ബാധിക്കും. ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകളും , നെക്ബാൻഡുകളും റേഡിയേഷൻ പ്രശ്‌നങ്ങളും ഉണ്ടാക്കും.
ആന്തരിക കർണത്തിലെ കോക്ലിയയിലെ ഹെയർസെല്ലുകൾ നശിക്കുമ്പോൾ ഉണ്ടാകുന്ന സെൻസറി ന്യൂറൽ കേൾവിക്കുറവാണ്. ഇത് ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്നത് ചെവിക്കുണ്ടാകുന്ന തകരാറിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഹെഡ്‌ഫോൺ ചെവി അടച്ച് നിൽക്കുന്നതിനാൽ ചെവിക്കായത്തിന്റെ സ്വാഭാവിക ശുചീകരണം മുടങ്ങും. ചെവിക്കായം ചെവിയിൽ തങ്ങി നിൽക്കാൻ ഇത് കാരണമാകും. ചെവി അടയുന്നതോടെ കേൾവികുറയാൻ കാരണമാകും.
ഹെഡ്‌ഫോണുകൾ വൃത്തിയില്ലാത്ത പ്രദേശങ്ങളിൽ സൂക്ഷിച്ചശേഷം ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധയ്ക്ക് കാരണമാകാം. ഇയർഫോൺ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതും അണുബാധയ്ക്ക് കാരണമാകും.
ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ കേൾവി കുറയുകയും പിന്നീട് കേൾവി പ്രശ്‌നങ്ങൾ രൂക്ഷമാകുകയും ചെയ്യുന്നത് ഹെഡ്‌സെറ്റ് ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണ്.
ചെവിയിൽ മൂളുന്ന പോലെയോ മണിയടി ശബ്ദം പോലെയോ കേൾക്കുന്ന ടിനിട്ടസ് കേൾവിക്കുറവിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ്.
ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോൾ കുറഞ്ഞ ശബ്ദത്തിൽ ഉപയോഗിക്കുക. തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്കുക എന്നതാണ് ഹെഡ്‌ഫോൺ കാരണമുള്ള കേൾവി പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടാനുള്ള വഴി.