പലരും വീട്ടു പരിസരത്ത് വാഹനം വെച്ചു കഴിഞ്ഞാൽ സുരക്ഷിതമാണെന്ന് കരുതി താക്കോൽ വാഹനത്തിൽ തന്നെ വെക്കുന്നവരാണ് എന്നാൽ തിരുവനന്തപുരം വെങ്ങാനൂരിൽ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്റെ താക്കോൽ ഉടമ എടുക്കാൻ മറന്നുപോയി. do not Park the vehicle with the key in the house.
രാവിലെ ഉറക്കമെണീറ്റ് നോക്കുമ്പോൾ ബൈക്ക് കളളൻ കൊണ്ടുപോയി. വെങ്ങാനുർ നെല്ലിവിള രാജേന്ദ്രന്റെ ബൈക്കാണ് ഞായറാഴ്ച പുലർച്ചെ മോഷണം പോയത്. ജോലിക്കുപോയശേഷം പതിവായി വീട്ടുറ്റത്താണ് ബൈക്ക് സൂക്ഷിക്കുക.
എന്നാൽ ഞാറാഴ്ച രാത്രി ബൈക്ക് പാർക്കുചെയ്തശേഷം താക്കോൽ എടുക്കാൻ മറന്നു. രാവിലെ നോക്കിയപ്പോൾ ബൈക്ക് കാണാനില്ല. വാഹനം നഷ്ടപ്പെട്ടതിനെ തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.