തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റുന്ന ജോലി തുടരുകയാണ്. അപകടത്തെ തുടർന്ന് പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ച്, വാഹനങ്ങൾ മറ്റൊരു വഴിയിലൂടെയാണ് വിടുന്നത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിപ്പ് നൽകിയിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Read Also: ആരോപണം അടിസ്ഥാനരഹിതം; കോഴിക്കോട് മെഡി. കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല
Read Also: സൂക്ഷിക്കണം; ഈ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്; 5607 ചതുരശ്ര കിലോമീറ്ററാണ് അപകടകരമായ മേഖല