ഉരുൾപൊട്ടൽ ദുരന്തം; മരണസംഖ്യ  437; പൂർത്തിയാക്കിയത് 401 ഡിഎൻഎ പരിശോധന;കണ്ടെത്തിയ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേത്

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. DNA testing of 401 dead bodies and body parts obtained in the Wayanad landslide disaster has been completed

ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. 

ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു ലഭിച്ചത്. 115 പേരുടെ  രക്ത സാംപിളുകൾ ഇത് വരെ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാംപിളുകൾ ഇനി ലഭ്യമാവാനുണ്ട്. 

താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും  ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ  തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. 

താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്.

ചൂരൽമലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവകക്ഷികളുടെയും നേതൃത്വത്തിൽ വാടകവീടുകൾക്ക് വേണ്ടി നാളെ അന്വേഷണം നടത്തും. 

പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. 

ദുരന്തബാധിതർക്ക് ക്യാംപുകളിൽ സജ്ജമാക്കിയ പ്രത്യേക ക്യാംപെയിനിലൂടെ  ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും  മന്ത്രിസഭാ ഉപസമിതി പറഞ്ഞു. 

കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ കേളു,  ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

Related Articles

Popular Categories

spot_imgspot_img