web analytics

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ വീതം മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും എന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം സംസ്ഥാനത്ത് വിതരണം വൈകുന്ന അവസ്ഥയായിരുന്നു.

മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം മുടങ്ങി കിടക്കുകയായിരുന്നു.

ഉത്പാദനം കുത്തനെയിടിഞ്ഞിട്ടും റബ്ബർ വില പൊട്ടി ; പിന്നിൽ ചൈന തന്ന പണിയോ ?

ജൂണ്‍ 30ന് അവസാനിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ സംസ്ഥാനത്തിന് അനുവദിച്ച 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണയുടെ ഏറ്റെടുപ്പും വിതരണവുമാണ് നടക്കാറുള്ളത്.

ഇതു പൂര്‍ത്തിയാക്കാനായി സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന രണ്ടാംപാദം വരെ സാവകാശം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്.

2025-26 രണ്ടാം പാദത്തിലേക്കും 5,676 കിലോ ലീറ്റര്‍ മണ്ണെണ്ണ അനുവദിച്ചതായി മന്ത്രി അനിൽ കുമാർ അറിയിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ പിഡിഎസ്, സബ്‌സിഡി, നോണ്‍-സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്ന മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലിയും റേഷന്‍ വ്യാപാരികള്‍ക്കുള്ള റീട്ടെയില്‍ കമ്മിഷനും സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

മൊത്തവ്യാപാരികള്‍ക്കുള്ള കടത്തുകൂലി ആദ്യത്തെ 40 കിലോമീറ്റര്‍ വരെ കിലോ ലീറ്ററിന് 500 രൂപയും അതിനുശേഷമുള്ള ഓരോ കിലോമീറ്ററിനും 5 രൂപയും ആയാണ് വര്‍ദ്ധിപ്പിച്ചത്. മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷന്‍വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ലീറ്ററിന് 6 രൂപയായി വർധിപ്പിച്ചിരുന്നു.

വെട്ടിപ്പു തടയാൻ സിസിടിവി ക്യാമറ

അതേസമയം സംസ്ഥാനത്ത് സപ്ലൈകോയുടെ കീഴിലുള്ള 66 റേഷൻ ഗോഡൗണുകളിലെ വെട്ടിപ്പു തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ തീരുമാനം.

ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ഭക്ഷ്യപൊതുവിതരണ കമ്മിഷണറുടെ ഓഫിസിലും സപ്ലൈകോയുടെയും നടത്തിപ്പ് ഏജൻസിയുടെയും ഓഫിസുകളിലും പരിശോധിക്കാൻ കഴിയും.

3.15 കോടി രൂപയുടെ പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ വർഷം 50 ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി നൽകി.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ നിന്നു ഭക്ഷ്യവകുപ്പ് ഏറ്റെടുക്കുന്ന റേഷൻ സാധനങ്ങൾ ആദ്യം സപ്ലൈകോയ്ക്കു കീഴിലുള്ള ഗോഡൗണുകളിൽ എത്തിച്ച ശേഷമാണു വിവിധ റേഷൻ കടകളിലേക്കു കൊണ്ടുപോകുന്നത്.

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എന്നാൽ ഈ ഗോഡൗണുകളിൽ നിന്ന് അരി ചോർത്തിയ ശേഷം തൂക്കത്തിൽ വെട്ടിപ്പു നടത്തുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സപ്ലൈകോയുടെയും ആഭ്യന്തര വകുപ്പിന്റെയും വിജിലൻസ് വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തിൽ റേഷൻ വ്യാപാരികൾക്കും ഈ പരാതിയുണ്ട്. അതിനാൽ കടകളിൽ എത്തിക്കുന്ന റേഷൻ സാധനങ്ങൾ തൂക്കി നൽകണമെന്ന ആവശ്യം അവർ കാലങ്ങളായി ഉന്നയിക്കുന്നു.

Summary: Kerala’s Food and Civil Supplies Minister G.R. Anil has announced that the distribution of ration kerosene will begin from tomorrow. The minister confirmed that all issues related to the distribution have been resolved after discussions with ration dealers.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

Related Articles

Popular Categories

spot_imgspot_img