എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്…ഇഞ്ചക്കലിലെ സംഘർഷം, തലസ്ഥാനത്തെ ഗുണ്ടാ പകയുടെ ബാക്കിപത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ സംഘങ്ങളായ ഓംപ്രകാശും എയർപോർട്ട് സാജനും തമ്മിലുണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇഞ്ചക്കലിലെ സംഘർഷമെന്ന് റിപ്പോർട്ട്.

വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടിയുടെ മറവിലാണ് സംഘത്തിന്‍റെ ഇപ്പോഴത്തെ ഓപ്പറേഷനുകൾ. എയർപോർട്ട് സാജന്‍റെ മകനായ ഡാനിയാണ് ഓം പ്രകാശിൻ്റെ എതിർചേരിയെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

അപ്രാണി കൃഷ്കുമാർ വധ കേസിൽ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായിരുന്നു.

എന്നാൽ ഓം പ്രകാശിന്‍റെ അസാന്നിധ്യത്തിൽ അതുവരെ ഭയന്ന് നിന്നവർ പലരും സ്വന്തം സംഘത്തെ വളർത്തി. എയർപോർട്ട് സാജനൊപ്പം മകൻ ഡാനിയും ഫീൽഡിലെത്തി.

നഗരത്തിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഡാനി വാർത്തയിൽ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ അതിക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്.

ഡാനിയുടെ സംഘത്തിൽ നിന്നും പിരിഞ്ഞു പോയതിനാണ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ കേസ് അല്ലാതെ ഡാനി മറ്റ് കേസുകളിലൊന്നും പ്രതിയല്ല.

അപ്രാണി കേസിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും തട്ടകത്തിലേക്ക് ഇറങ്ങി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും വൻകിട ഹോട്ടലിലെ ഡിജെ പാർട്ടികളുമായി വീണ്ടും കളം പിടിച്ചു.

എന്നാൽപരസ്യമായ ക്വട്ടേഷൻ ഇടപാടുകളില്ലായിരുന്നു. ഇതിനിടെപാറ്റൂരിൽ കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റ് വ്യവസായിയായ നിധിനിനെ ഓം പ്രകാശിന്‍റെ സംഘം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

റിയൽ എസ്റ്റേറ്റ് ഇടപാടിൽ പങ്കാളികളായിരുന്ന നിധിനും ഓം പ്രകാശും തമ്മിൽ പണം പങ്കുവെക്കുന്നതിൽ തർക്കമുണ്ടായി. ഇതിന്‍റെ തുടർച്ചയായി ഓം പ്രകാശിന്‍റെ സംഘത്തെ നിധിനിന്‍റെ കൂട്ടാളികൾ ആക്രമിക്കുകയായിരുന്നു.

നിധിൻ്റെ അക്രമിസംഘത്തിന് അന്ന് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസിൽ ഒളിവിലായിരുന്ന ഓം പ്രകാശിനെ പിന്നീട് ഗോവയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

ഇതിനുപിന്നാലെ കൊച്ചിയിൽ വൻകിട ഹോട്ടലിലെ ലഹരി പാർട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും നാളുകളായി എയർപോർട്ട് സാജന്‍റെ മകൻ ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാർട്ടികളുടെ പ്രധാന സംഘാടകൻ.

ഇതിനിടെ ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമായി. ഇഞ്ചക്കലിൽ ഡാനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘർഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

ഗുണ്ടകൾ തമ്മിലുള്ള പഴയ കുടിപ്പകയുടെ ബാക്കിപത്രമാണോ ഇപ്പോഴത്തെ പ്രശ്നം എന്നും പൊലീസ് അന്വേഷിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

Related Articles

Popular Categories

spot_imgspot_img