ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്തം; പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം

ക​ൽ​പ്പ​റ്റ: ചൂ​ര​ൽ​മ​ല-​മു​ണ്ട​ക്കൈ ദു​ര​ന്ത​ബാ​ധി​ത​രി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​രു​ടെ ഒ​ന്നാം​ഘ​ട്ട പ​ട്ടി​ക​യ്ക്ക് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ലഭിച്ചു.

ക​ര​ടു പ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള 235 പേ​രും പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഏ​ഴു​പേ​രു​മ​ട​ക്കം 242 പേ​രാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടുത്തിയിരിക്കുന്നത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക തയ്യാറാക്കിയത്. ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ, വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​വ​ർ, പാ​ടി​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​ർ എ​ന്നി​വ​രാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഇടംപിടിച്ചിരിക്കുന്നത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വീ​ട് ഇ​ല്ലാ​ത്ത​വ​രാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ദു​ര​ന്ത മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​തും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ൾ, ദു​ര​ന്ത മേ​ഖ​ല​യി​ലൂ​ടെ മാ​ത്രം എ​ത്തി​പ്പെ​ടാ​വു​ന്ന വീ​ടു​ക​ൾ, ദു​ര​ന്തം മൂ​ലം ഒ​റ്റ​പ്പെ​ട്ട വീ​ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​വും ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക തയ്യാറാക്കുക.

നാ​ശനഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് മ​റ്റെ​വി​ടെ​യെ​ങ്കി​ലും താ​മ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ പു​ന​ര​ധി​വാ​സ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​വൂ. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വീ​ട് ഉ​ണ്ടെ​ങ്കി​ൽ, വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ നി​ല​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കും.

അ​ന്തി​മ പ​ട്ടി​ക​യെ​പ്പ​റ്റി പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​നു ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം

സിക്കിമിൽ മണ്ണിടിച്ചിൽ; നാല് മരണം സിക്കിമിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു....

ഡിവൈഎസ്പിയെ സ്ഥലംമാറ്റി

ഡിവൈഎസ്പിയെ സ്ഥലംമാറ്റി പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ...

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…

മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്… കർണാടകയിൽ...

Related Articles

Popular Categories

spot_imgspot_img