web analytics

എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും; സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്ക

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.Directors’ association FEFCA has launched a toll-free number for women in the film industry to lodge complaints

കൂടാതെ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്.

8590599946 എന്ന നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യമാകും. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുകയെന്ന് ഫെഫ്ക അറിയിച്ചു.

പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കിൽ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്നും ഫെഫ്ക അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗം ചേർന്നിരുന്നു.

സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് പരാതി അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുൻകൈ എടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്ന് ഫെഫ്‌ക മുൻപ് വ്യക്തമാക്കിയിരുന്നു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്‌ക അറിയിച്ചിരുന്നു.

അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫെഫ്കയുടെ പുതിയ നീക്കം.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ് നേതാവ്

ഉണ്ണിയപ്പത്തിന്റെ തുലാഭാരവുമായി വി.ഡി. സതീശൻ പന്മന സന്നിധിയിൽ; വാഗ്ദാനം നിറവേറ്റി കോൺഗ്രസ്...

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

Related Articles

Popular Categories

spot_imgspot_img