ഇത് ചെയ്തവൻ ശിക്ഷ അനുഭവിക്കേണ്ടി വരും; ‘ഗുരുവായൂരമ്പലനടയിൽ’ വ്യാജ പതിപ്പ് പുറത്ത്; വിഡിയോ പുറത്തുവിട്ട് സംവിധായകൻ

റിലീസായി രണ്ടുദിവസത്തിനുള്ളിൽ മികച്ച പ്രതികരണത്തോടെ മുന്നേറി കൊണ്ടിരിക്കുകയാണ് ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയുടെ മുഴുവൻ പതിപ്പ് ട്രെയിനിൽ ഇരുന്നു കാണുന്ന ഒരു യുവാവിന്റെ വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

 

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഇരുന്ന് ഒരാൾ സിനിമ കാണുന്നത് ശ്രദ്ധയിൽ പെട്ടതെന്ന് മഞ്ജിത്‌ പറഞ്ഞു. ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമായ സിനിമ ഇത്തരത്തിൽ വ്യാജപതിപ്പിറക്കി പ്രചരിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്താൻ പൊതുജനങ്ങളും പൊലീസും സഹായിക്കണം എന്നുപറഞ്ഞാണ് മഞ്ജിത് സമൂഹ മാധ്യമങ്ങളിൽ വിഡിയോയും കുറിപ്പും പങ്കുവച്ചിരിക്കുന്നത്.

 

‘‘ഇന്നലെ ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വിഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വിഡിയോ എന്റെ കയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസ്സായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമാതാവിന് അതിനേക്കാൾ വേദനയും.ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്.’’–മഞ്ജിത് ദിവാകർ കുറിച്ചു.

വിപിൻ ദാസ് സംവിധാനം ചെയ്തു പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവർ പ്രധാനകഥാപാത്രങ്ങളെത്തിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. ആദ്യ ദിനം തന്നെ ചിത്രം തിയറ്ററിൽ നിന്ന് വാരിയത് 3.75 കോടിയാണ്.

 

Read Also: ലസാഗുവും ഉസാഘയും മുതൽ ഐഎന്‍എസ് മഹിന്ദ്രയെക്കുറിച്ചുവരെ ആനപാപ്പാന്മാര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍; ആനയെക്കുറിച്ച് ഒറ്റചോദ്യമില്ല ! പരീക്ഷ റോക്കറ്റ് പറത്താനോ ആന പരിചരണത്തിനോ ?

Read Also:ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; മോഡല്‍ അല്‍ക്ക ബോണിയടക്കം ആറംഗ സംഘം പിടിയിൽ

 

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img