സ്വപ്നിലിന്റെ ആ സിക്സർ ! പവർപ്ലെയിൽ 92 -1 എന്ന നിലയിൽ നിന്നും തകർന്നടിഞ്ഞ ബംഗളുരുവിനെ നെഞ്ചിലേറ്റി രക്ഷിച്ച് ദിനേശ് കാർത്തിക്കും സ്വപ്നിൽ സിംഗും; ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നും വിജയം

ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂട്ട തകർച്ച നേരിട്ട ആർസിബിക്ക് ഒടുവിൽ നാല് വിക്കറ്റിന്റെ വിജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 148 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 13.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് തുടർച്ചയായ മൂന്നാം ജയം നേടിയത്. ആർ സി ബി കൈ ഓപ്പണർമാരായ നായകൻ തുപ്ലസിസും വിരാട് കോലിയും ചേർന്ന് 5.5 അടിച്ചു കൂട്ടിയത് 92 റൺസ് ആണ്. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം.

18 പന്തില്‍ 50 തികച്ച ഫാഫ് 23 ബോളില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതം 64 റണ്‍സെടുത്ത് പുറത്തായി. പേസർ ജോഷ് ലിറ്റിലിന്‍റെ പന്തില്‍ ഫാഫിനെ ഷാരൂഖ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജാക്സിനെ സ്പിന്നർ നൂർ അഹമ്മദ് പറഞ്ഞയച്ചു. രജത് പാടിദാർ, ഗ്ലെന്‍ മാക്സ്‍വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവർ ജോഷിന് മുന്നില്‍ വന്നപോലെ കൂടാരം കയറി. ഇതോടെ സമ്മർദ്ദത്തിലായ കോലിയും 27 പന്തില്‍ 42 റണ്‍സുമായി നൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടുവന്ന ദിനേശ് കാർത്തിക്കാണു സമ്മർദ്ദം അകറ്റിയത്. സ്വപ്നില്‍ സിംഗിനെ കൂട്ടുപിടിച്ച് കളിച്ച ദിനേശ് കാളി മുന്നോട്ടു നീക്കി. 14-ാം ഓവറില്‍ ബെംഗളൂരു വിജയം കണ്ടു. സ്പിന്നർ റാഷിദ് ഖാനെതിരെ സ്വപ്നില്‍ സിക്സോടെയാണ് മത്സരം ഫിനിഷ് ചെയ്തത്.  ഡികെ 12 പന്തില്‍ 21* ഉം, സ്വപ്നില്‍ 9 പന്തില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.

Read also: എന്താണ് സൂര്യാഘാതം ? എങ്ങിനെ നേരിടാം; തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ:

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ; പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപനം

സാൻറോറിനി: സാൻറോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന്...

പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

മലപ്പുറം: കേരളത്തെ ഒട്ടാകെ നടുക്കിയ പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം...

ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ്...

Related Articles

Popular Categories

spot_imgspot_img