കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരങ്ങളും താരസംഘടനയും ആരോപണങ്ങളുടെ മുൾമുനയിൽ നില്‍ക്കുമ്പോള്‍ അല്പമെങ്കിലും ആശ്വസിക്കുന്ന താരം നടന്‍ ദിലീപായിരിക്കും. താന്‍ ഒറ്റയ്ക്കല്ലല്ലോ എന്ന് ഇനി ദിലീപിന് ആശ്വസിക്കാം.Dileep is the only one who is very happy when all the stars are standing in Mulmuna
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം വർഷങ്ങളായി സംഘടനയിലും സിനിമാ മേഖലയിലും പൊതുസമൂഹത്തിലും ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു ദിലീപിന്‍റെ അവസ്ഥ.
താരസംഘടനയോ മുതിര്‍ന്ന താരങ്ങളോ ദിലീപിനെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ദിലീപിനെ പൊതുവേദികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായിരുന്നു അനുഭവം. താരനിശകളില്‍ പോലും ദിലീപിനെ ക്ഷണിക്കാന്‍ സംഘടനകള്‍ മടിക്കുന്ന സാഹചര്യമായിരുന്നു.
ദിലീപിനെ മാത്രം മോശക്കാരനാക്കി ചിത്രീകരിക്കുന്നതില്‍ സന്തോഷം കണ്ടവരും ഏറെയുണ്ടായിരുന്നു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിതി മാറി. ആരൊക്കെ പെടും, ഇനി പെടാനുണ്ട് എന്നത് ആര്‍ക്കും അറിയാത്തതാണ് സ്ഥിതി.
സിദ്ദിഖും മുകേഷും മണിയന്‍പിള്ള രാജുവും ഉള്‍പ്പെടെയുള്ള മലയാള സിനിമയിലെ പല താരങ്ങളും ഇപ്പോള്‍ ആരോപണങ്ങളുടെ മുള്‍മുനയിലാണ്.
പലരും അറസ്റ്റ് ഭീഷണിയും നേരിടുന്നു. ആരോപണ വിധേയരുടെ എണ്ണം 14 കഴിഞ്ഞു. ഇനിയും വമ്പന്മാര്‍ ലിസ്റ്റിലേയ്ക്ക് കടന്നുവരുമെന്നും ഉറപ്പ്.
അതിനാല്‍ തന്നെ മാന്യന്മാരൊക്കെ ഇപ്പോള്‍ തനിക്ക് തുല്യരാണെന്ന കാര്യത്തില്‍ ദിലീപിനും ആശ്വസിക്കാം.
പക്ഷേ എല്ലാത്തിനും കാരണക്കാരന്‍ ദിലീപ് ആണെന്ന ആക്ഷേപം പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കുന്നുമുണ്ട്.”