ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

ന്യൂഡൽഹി: ഇന്ന് യുപിഐ അടക്കമുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്.

ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂർ നേരം ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്ബിഐ എക്‌സിലൂടെ അറിയിച്ചു.

വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകൾക്ക് തടസ്സം നേരിടുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന മൂന്ന് മണിക്കൂർ നേരം യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ എന്നിവ വഴി ഇടപാട് നടത്തുന്നതിന് തടസ്സമില്ലെന്നും എസ്ബിഐ അറിയിച്ചു.

ഇതൊന്നുമല്ല, ചൂട് വരാനിരിക്കുന്നതെ ഉള്ളു; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും

ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും അധികം ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് അറിയിപ്പ്.

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ഏപ്രിൽ മാസത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ 6 ദിവസം വരെയാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്.

ഇന്ത്യയുടെ കിഴക്കൻ മേഖലയിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാമെന്നാണ്

സാധാരണ നിലയിൽ ഏപ്രിൽ മുതൽ ജൂൺ വരെ നാല് മുതൽ ഏഴ് വരെ ദിവസങ്ങളാണ് താപതരംഗ സാധ്യതയുള്ള ദിവസങ്ങൾ ഇന്ത്യയിൽ അനുഭവപ്പെടാറുള്ളത്.

എന്നാൽ ഇത്തവണ വേനൽക്കാലം അതിരൂക്ഷമായേക്കുമെന്ന സാധ്യത നൽകിയിട്ടുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img