ജന്മദിനം വിവാഹം തുടങ്ങി ആഘോഷങ്ങളിൽ കേക്ക് മുറിക്കുന്ന പതിവ് നമുക്കെല്ലാമുണ്ട്. പ്രത്യേകിച്ച് ജന്മദിനങ്ങളിൽ നാം കേക്കിൽ മെഴുകുതിരി കത്തിച്ചു വയ്ക്കാറുണ്ട്. വലിയ ആഘോഷമായി മെഴുകുതിരി ഊതിയ ശേഷം കേക്ക് മുറിച്ചു കഴിക്കുമ്പോൾ നാം അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് അറിയാറില്ല എന്നതാണ് വാസ്തവം. അടുത്തിടെ മാർക്കറ്റിൽ കത്തുമ്പോൾ തീപ്പൊരി ചിതറുന്ന തരത്തിലുള്ള മെഴുകുതിരികൾ ഇറങ്ങിയിട്ടുണ്ട്. ഇത്തരം മെഴുകുതിരി ആണ് ആളുകൾക്ക് ഇപ്പോൾ പ്രിയം. ഇവ കുത്തിവച്ചശേഷം കത്തിച്ചാൽ ഫോട്ടോകൾക്ക് ഭംഗിയും കാണുന്നവർക്ക് ആഹ്ലാദവും ഉണ്ടാകും എന്നതിനാൽ ഈ മെഴുകുതിരിക്ക് ആരാധകർ ഏറെയാണ്. എന്നാൽ അതീവ അപകടകരമാണ് ഇത്തരം മെഴുകുതിരികൾ എന്ന് ഒരു യുവാവിന്റെ വീഡിയോ വ്യക്തമാക്കുന്നു. അനാർ മെഴുകുതിരികൾ എന്ന ഇവ വരുത്തുന്ന അതീവ ഗുരുതരമായ ഒരു അപകടത്തെ കുറിച്ചാണ് യുവാവ് മുന്നറിയിപ്പ് നൽകുന്നത്. അഷു ഖായ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
ഒരു വെള്ള പേപ്പറിന് മുകളിൽ കത്തിച്ചു വെച്ചിരിക്കുന്ന അനാർ മെഴുകുതിരി വീഡിയോയിൽ കാണിക്കുന്നു. തിരി കത്തി തീരുന്നതനുസരിച്ച് വെള്ള പേപ്പറിൽ ചില പൊടികൾ വീഴുന്നതായി കാണാം. വീഡിയോയുടെ അവസാനം കാണിക്കുന്ന ദൃശ്യങ്ങളിൽ വെള്ള പേപ്പറിൽ നിറയെ കറുത്ത തരികൾ വീണു കിടക്കുന്നതായി കാണുന്നു. ഇവ ആരോഗ്യത്തിന് അതീവ ദോഷകരമാണെന്ന് യുവാവ് പറയുന്നു. നാം കേക്കിൽ വച്ച് ഇത്തരം മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ പൊടികൾ കേക്കിലേക്കാണ് വീഴുക. പിന്നീട് ഇവ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് യുവാവ് മുന്നറിയിപ്പ് നൽകുന്നു. ഇരുമ്പ് ചെമ്പ് അലുമിനിയം സിംഗ് മഗ്നീഷ്യം തുടങ്ങിയവയുടെ സംയുക്തങ്ങൾ ഉപയോഗിച്ചാണ് ഇത്തരം മെഴുകുതിരികൾ നിർമ്മിച്ചിരിക്കുന്നത്. ഇവ ഓക്സൈഡുകൾ ആയും കാർബറേറ്റുകൾ യും രൂപാന്തരപ്പെടുമ്പോഴാണ് മെഴുകുതിരിയിൽ നിന്നും തീപ്പൊരി വരുന്നത്. എന്നാൽ ഇവയുടെ അവശിഷ്ടങ്ങൾ കേക്കിൽ തന്നെ വീഴുന്നത് അതീവ ഗുരുതരമാണെന്ന് യുവാവ് പറയുന്നു.
https://www.instagram.com/reel/C6_Tp-HyXJx/?igsh=bTNmNnBnanZ5eG42
ഐഫോൺ വാങ്ങി നൽകാൻ പണമില്ല, നടുറോഡിൽ ബഹളംവച്ച മകളുടെ മുമ്പിൽ മുട്ടുകുത്തി ക്ഷമാപണം നടത്തി പിതാവ് !