ആറാമത്തെ പോയിന്റിൽ അസ്ഥികൾ; ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ

ആറാമത്തെ പോയിന്റിൽ അസ്ഥികൾ; ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശുചീകരണ തൊഴിലാളി നേരത്തെ ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ നൂറോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയുമാണെന്ന ഇയാളുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇക്കാര്യത്തിൽ ഇയാൾ നേരിട്ട് കോടതിയെ സമീപിക്കുകയും, വെളിപ്പെടുത്തലുകൾക്ക് നിയമപരമായ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

1998 മുതൽ 2014 വരെ ധർമസ്ഥലയിലും സമീപപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥിനികളടക്കം നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായതായി തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ കീഴിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഉപരിതലമായി എളുപ്പത്തിൽ കണ്ടെത്താനാവാത്ത തരത്തിൽ, വനപ്രദേശങ്ങളിലും റോഡരികിലുമായി മൃതദേഹങ്ങൾ മറച്ചുവയ്ക്കാനായിരുന്നു സൂപ്പർവൈസറുടെ നിർദ്ദേശമെന്നും, അത് നിറവേറ്റാത്തതിനാൽ ഭീഷണിയും ആക്രമണവുമേറ്റുവെന്നും ഇയാൾ ആരോപിക്കുന്നു.

ഇതിനുപുറമേ, ഇപ്പോഴും പൊലീസിന്റെ റഡാറിൽ ഇരുപതിലധികം സംശയാസ്പദ പ്രദേശങ്ങളുണ്ട്. കുറ്റവാളികൾക്ക് നീതി കിട്ടുകയും, ഇരകൾക്ക് നീതി നൽകുകയും ചെയ്യേണ്ടതിന്റെ ഭാഗമായാണ് ഒരുപക്ഷേ ഈ വെളിപ്പെടുത്തലെന്ന് പൊലിസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.

ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ

ബംഗളൂരു: ധർമസ്ഥലയിൽ കൊലപാതക പരമ്പര നടന്നെന്ന ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന വിചിത്ര വാദവുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക. പരാതിയുമായി രംഗത്ത് വന്നയാൾ മുസ്‌ലിം ആണെന്നും ഇതിന് പിന്നിൽ കേരള സർക്കാരാണെന്നും ആണ് ബിജെപി നേതാവായ അശോകയുടെ ആരോപണം. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ആർ അശോക ആരോപിച്ചു.

ക്ഷേത്ര അധികാരികൾ പോലും അന്വേഷണത്തെ സ്വാഗതം ചെയ്തു. പ്രത്യേക സംഘത്തിന്റെ അന്വേഷണ പുരോഗതിയെ സ്വാഗതം ചെയ്യുകയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. എന്നാൽ ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അശോക വ്യക്തമാക്കി.

അതേസമയം പരാതിക്കാരൻ മുസ്‌ലിമാണെന്ന അശോകിൻ്റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ദേശീയ മാധ്യമമായ ഹിന്ദു റിപ്പോർട്ടിൽ പറയുന്നു. പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട ഹിന്ദു സമുദായത്തിൽപ്പെട്ടയാളാണ് പരാതിക്കാരൻ എന്ന് വ്യത്യസ്ത സോഴ്സുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2018ലെ സാക്ഷികളെ സംരക്ഷിക്കുന്ന നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതിനാൽ അയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വിവിധ വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.

ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു.

1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിടാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെ.ജെ.ജോയി 2018ൽ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് അനീഷ് നൽകിയ പരാതിയിൽ പറയുന്നു.

ധർമസ്ഥലയിലെ പ്രമുഖന്റെ നിർദേശപ്രകാരം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അനീഷ് ധർമസ്ഥലയിലെത്തി പരാതി നൽകിയതോടെ ഭീഷണി ശക്തമായിരുന്നു. ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിൽ എത്തിയെന്നും അനീഷ് അറിയിച്ചു.

അതേസമയം, ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസിലെ എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളിൽ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വനമേഖലയിൽ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇനിയൊരു ഉത്തരവുണ്ടാകും വരെ ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു ബെംഗളൂരു സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിൽ മലയാളികളും

ബംഗളൂരു: വിദ്യാർത്ഥികളടക്കം 100ലേറെ യുവതികളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് സംശയം. കർണാടകയിലെ ധർമ്മസ്ഥലത്ത് 1998നും 2014ലു ഇടയിലാണ് സംഭവം നടന്നത്. ഇതു സംബന്ധിച്ച് ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഇയാളുടെ മൊഴിയിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ധർമ്മസ്ഥല ക്ഷേത്രത്തിലെ സൂപ്പർവൈസറാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർദ്ദേശം നൽകിയത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും ഇതോടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്നും മുൻ തൊഴിലാളി പറയുന്നു. ധർമ്മസ്ഥലയിലും പ്രദേശങ്ങളിലും പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കുഴിച്ചിട്ടതെന്നാണ് വെളിപ്പെടുത്തൽ.

എന്നാൽ മൊഴിനൽകിയ ആളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ കുഴിച്ചു മൂടിയതിന്റെ ഫോട്ടോകളും തെളിവുകളും ഇയാൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇയാൾക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 2014ൽ ജോലി ഉപേക്ഷിച്ച ഇയാൾ കുടുംബത്തോടൊപ്പം ധർമ്മസ്ഥലയിൽ നിന്ന് പോയിരുന്നു. എന്നാൽ പശ്ചാത്താപവും ഇരകൾക്ക് നീതി ലഭിക്കണമെന്നത് ആഗ്രഹിച്ചുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.

ധർമ്മസ്ഥല ക്ഷേത്ര ജീവനക്കാരിയും ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിലെ പരിശോധനയിൽ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഇവ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറയുന്നിടത്ത് കൂടുതൽ പരിശോധനകൾ തുടങ്ങിയിട്ടില്ല. ദക്ഷിണ കർണാടക എസ്.പി കെ.എ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.1987ൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി.

ധർമ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളിൽ കൂടുതലും കാസർകോട്ടുകാരാണ്. അതിനിടെയാണ് ധർമ്മസ്ഥലയിൽ പോയി കാണാതായ മലയാളി പെൺകുട്ടികളുണ്ടെന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്. 1987ൽ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകൾ വെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. ‘ഇരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന കൂട്ടക്കൊല പരമ്പരയാണിത്. പൊലീസ് നടപടി എടുത്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്കാർ നേരിട്ടിറങ്ങി മൃതദേഹങ്ങൾ പുറത്തെടുക്കും. ജയിലിൽ പോകാൻ തയ്യാറാണ്. ജീവനക്കാരൻ നൽകിയ മൊഴി നൂറ് ശതമാനവും ശരിയാണെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

Human remains were discovered near Karnataka’s Dharmasthala Temple following a shocking confession by a former sanitation worker who claimed to have buried bodies of sexually assaulted girls. Police suspect the remains to be male. Investigation ongoing.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും ഇന്ത്യക്കാർ ഉൾപ്പെടെ 23...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ...

Related Articles

Popular Categories

spot_imgspot_img