web analytics

കോടികൾ വീശി എറിഞ്ഞ് ഓൺലൈൻ റമ്മികളി; ആഡംബര വസ്തുക്കളും സ്ഥലവും വീടും വാങ്ങി; ധന്യ തട്ടിപ്പ് തുടങ്ങിയിട്ട് 4 വർഷം

തൃശൂർ: വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയ കേസിലെ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്ന് പൊലീസ്. രണ്ട് കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ഇൻകം ടാക്സ് ധന്യയോട് തേടിയിരുന്നു. എന്നാൽ വിവരങ്ങൾ ഒന്നും തന്നെ ധന്യ കൈമാറിയിട്ടില്ല.Dhanya, the accused in the case of extorting Rs 20 crore from Valapad financial institution, is addicted to online rummy, police said

രണ്ട് വർഷത്തിനിടെ ധന്യ വലപ്പാട് സ്ഥലം വാങ്ങിയിരുന്നു. വലപ്പാട്ടെ വീടിന് മുന്നിൽ 5 സെന്റ് സ്ഥലം വാങ്ങിയെങ്കിലും അധാരം നടത്തിയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നു.മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറാണ് കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യ മോഹൻ.

കമ്പനി നൽകിയ പരാതിയിൽ ഇവർക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ.

2020 മേയ് മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

പിടിയിലാകുമെന്ന് മനസിലായതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയിച്ച് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉൾപ്പെടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. 18 വർഷമായി തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഒളിവിൽ പോകുന്നതിന് മുമ്പും ഇവിടെ തന്നെയായിരുന്നു യുവതിയുടെ താമസം.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

Related Articles

Popular Categories

spot_imgspot_img