ഇഡ്ലി കടൈ ഒടിടിയിൽ
ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ‘ഇഡ്ലി കടൈ’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഒക്ടോബർ 29 മുതൽ നെറ്റ്ഫ്‌ളിക്‌സ് വഴി പ്രദർശനത്തിന് ലഭ്യമാകും.
നിത്യ മേനൻ നായികയായെത്തിയ ഈ ചിത്രത്തിൽ ശാലിനി പാണ്ഡേയും പ്രധാന കഥാപാത്രമായി എത്തുന്നു.
എസ്ഐ 4 തവണ ബലാത്സംഗം ചെയ്തെന്ന് കൈവെള്ളയിൽ ആത്മഹത്യക്കുറിപ്പ്; വനിതാ ഡോക്ടർ ജീവനൊടുക്കി
100 കോടി ബഡ്ജറ്റിൽ നിന്നു നഷ്ടത്തിലേക്ക്
കോയിമോയി റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ബഡ്ജറ്റ് ₹100 കോടി ആയിരുന്നു.
വണ്ടർബാർ ഫിലിംസും ഡോൺ പിക്ചേഴ്സും ചേർന്ന് ധനുഷും ആകാശ് ഭാസ്കരനും നിർമ്മിച്ച ചിത്രം ബോക്‌സ് ഓഫീസിൽ മിതമായ പ്രതികരണമാണ് നേടിയത്.
ഇന്ത്യയിലെ ഓപ്പണിംഗ് കളക്ഷൻ ₹10 കോടി കടന്നുവെങ്കിലും ആഗോളതലത്തിൽ മൊത്തം കളക്ഷൻ ₹71.27 കോടി മാത്രമാണ്.
‘കാന്താര ചാപ്റ്റർ 1’ റിലീസിനൊപ്പം കടുത്ത മത്സരം
തിയേറ്ററുകളിൽ ഒക്ടോബർ 1ന് റിലീസ് ചെയ്ത ചിത്രം വൻ പ്രതീക്ഷകളോടെ എത്തിയെങ്കിലും, ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.
സിനിമയുടെ റിലീസ് സമയത്ത് ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ പാൻ ഇന്ത്യൻ ഹിറ്റായി മാറിയിരുന്നു. അതിനാൽ ‘ഇഡ്ലി കടൈ’ക്ക് വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചില്ല.
സാങ്കേതിക മികവുകൾ
ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശ് കുമാർ നിർവ്വഹിച്ചപ്പോൾ ഛായാഗ്രഹണം കിരൺ കൗശിക് ആണ് ചെയ്തത്.
എഡിറ്റിംഗ് പ്രസന്ന ജി.കെ, ആക്ഷൻ പി.സി. സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്‌കർ, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് പ്രവീൺ ഡി, മേക്കപ്പ് ബി. രാജ, സ്റ്റിൽസ് തേനി മുരുകൻ, പിആർഒ റിയാസ് കെ അഹമ്മദ് എന്നിവരാണ് നിർവ്വഹിച്ചത്.
ധനുഷ് സംവിധാനം ചെയ്ത ചിത്രങ്ങള്‍
‘പ പാണ്ടി’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി സംവിധായകനായി എത്തിയത്, സിനിമയെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ചിരുന്നു.
ധനുഷ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് നിലവ്ക്ക് എന്‍ മേല്‍ എന്നഡി കോപം. എന്നാല്‍ സിനിമക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നില്ല
English Summary:
Dhanush’s self-directed and written film “Idli Kadai,” co-starring Nithya Menen and Shalini Pandey, failed to recover its ₹100 crore budget despite its high expectations. Released alongside “Kantara Chapter 1,” the film struggled at the box office, earning only ₹71.27 crore globally. Produced under Wunderbar Films and Don Pictures, it will now premiere on Netflix from October 29 onwards.









