web analytics

വമ്പൻ തിരിച്ചടി! ഇൻഡിഗോ വിമാന സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

വമ്പൻ തിരിച്ചടി! ഇൻഡിഗോ വിമാന സർവീസുകൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ആഭ്യന്തര വിമാന സർവീസുകളുടെ ശേഷി 10 ശതമാനം കുറയ്ക്കാൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഉത്തരവിട്ടു.

ഇൻഡിഗോയുടെ വ്യാപകമായ സർവീസ് റദ്ദാക്കലുകൾ രാജ്യത്തെ വിമാന ഗതാഗതത്തെ ഗുരുതരമായി ബാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഡിസംബർ ആദ്യവാരം പ്രതിദിനം 2008 ആഭ്യന്തര സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ, ഇപ്പോൾ അത് 1879 ആയി കുറച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളിലാണ് ഏറ്റവും വലിയ വെട്ടിക്കുറക്കൽ ഉണ്ടായത് — 52 വിമാന സർവീസുകൾ.

നിലവിൽ ദൈർഘ്യം കുറഞ്ഞ ആഭ്യന്തര റൂട്ടുകളിലാണ് വെട്ടിക്കുറവ് നടപ്പാക്കിയത്.

ഈ നടപടികൾ ഇൻഡിഗോയുടെ വിപുലീകരണ പദ്ധതികൾക്ക് തിരിച്ചടിയായേക്കുമെങ്കിലും അന്താരാഷ്ട്ര സർവീസുകളെ ഇത് ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ ഇൻഡിഗോയ്ക്കെതിരെ കൂടുതൽ നടപടികൾ വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന.

സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കനത്ത പിഴ ചുമത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്തതായാണ് വിവരം.

കഴിഞ്ഞ ആഴ്ച മാത്രം 5,000-ത്തിലധികം ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖല കടുത്ത പ്രതിസന്ധിയിലായി.

നിലവിലെ ശൈത്യകാല ഷെഡ്യൂളിൽ ഇൻഡിഗോയ്ക്ക് പ്രതിദിനം 2,145 ആഭ്യന്തര സർവീസുകൾ നടത്താൻ അനുമതി ഉണ്ടായിരുന്നുവെങ്കിലും 10 ശതമാനം വെട്ടിക്കുറവോടെ ഇനി ഏകദേശം 1,930 സർവീസുകൾ മാത്രമേ നടത്താൻ കഴിയൂ.

English Summary

India’s aviation regulator DGCA has ordered IndiGo to cut its domestic flight capacity by 10% following widespread disruptions caused by large-scale flight cancellations. The decision comes after the airline cancelled over 5,000 flights in a week, severely impacting passengers nationwide. While the move affects IndiGo’s expansion plans, its international operations will remain unaffected. Further action is expected based on a special investigation report that reportedly includes serious findings against the airline.

dgca-orders-indigo-to-cut-domestic-flight-capacity-by-10-percent

IndiGo, DGCA, Aviation News, Flight Cancellations, Civil Aviation India, Domestic Flights, Airline Regulation, Air Travel

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത...

ആനിയെ “റോസ്റ്റ്” ചെയ്ത് ഇൻഫ്ലുവൻസേഴ്സ്… ബോഡി ഷെയിമിങ്ങും ഫെമിനിസവും: നടി ആനിയും മകൻ റുഷിനും തമ്മിലെ സംഭാഷണം വൈറൽ

ആനിയെ “റോസ്റ്റ്” ചെയ്ത് ഇൻഫ്ലുവൻസേഴ്സ്… ബോഡി ഷെയിമിങ്ങും ഫെമിനിസവും: നടി ആനിയും...

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

നിലമ്പൂർ ബിവറേജസ് സമീപം കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക് മലപ്പുറം: മലപ്പുറം നിലമ്പൂർ...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

Related Articles

Popular Categories

spot_imgspot_img