പത്തനംതിട്ട: സന്നിധാനത്തെയും മാളികപ്പുറത്തെയും അനാചാരങ്ങൾ നിരോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് നിലവിലുള്ള തേങ്ങാ ഉരുട്ടലും മഞ്ഞൾ പൊടി വിതറലും അടക്കമുള്ള കാര്യങ്ങൾ അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.(Devaswom board to ban Coconut rolling, turmeric powder sprinkling at Malikappuram)
ക്ഷേത്ര സന്നിധിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനായി തീർത്ഥാടകർക്കിടയിൽ പ്രചാരണം നടത്താനും ബോർഡ് തീരുമാനിച്ചു. മാളികപ്പുറത്ത് ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികളും മഞ്ഞളും കുങ്കുമവും ഭസ്മവും എറിയുന്നതും ഓരോ മണ്ഡലകാലത്തും വർധിച്ചു വരികയാണ്. ഇത്തരം അനാചാരങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബെഞ്ച് രൂക്ഷമായാണ് വിമർശനം നടത്തിയത്.