web analytics

നായകടിയേറ്റ യുവതി ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചു

റോഡിലൂടെ പോകുമ്പോൾ നായയുടെ ആക്രമണത്തിന് ഇരയായ യുവതി പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് പേവിഷബാധയേറ്റ് മരിച്ചത്. ഫെബ്രുവരി മൂന്നിനാണ് സൃഷ്ടി ഷിൻഡെയെ തെരുവ് നായ കടിച്ചത്. ഇരുചക്ര വാഹനത്തിൽ പോകവെ ഫോൺ കോൾ വന്നപ്പോൾ വാഹനം നിർത്തിയപ്പോഴാണ് നായ കടിച്ചത്. കടിയേറ്റതിന് ശേഷം ഷിൻഡെ ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും സ്വീകരിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേവിഷ ബാധിച്ചതായി കണ്ടെത്തി. തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പേവിഷബാധയ്ക്കെതിരായ കുത്തിവയ്പ്പെടുത്ത് മൂന്നു ദിവസത്തിന് ശേഷമാണ് യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരമായത്.

Read Also: പേടിഎം ബാങ്കിങ് ഇടപാടുകൾ നാളെ അവസാനിക്കുന്നു; നാളെ മുതൽ വരുന്ന മാറ്റങ്ങളും നിയന്ത്രണങ്ങളും ഇവ:

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും

സ്വർണം വീണ്ടും അകലെ; ആഭരണം വാങ്ങാൻ 1.30 ലക്ഷം കടക്കും തിരുവനന്തപുരം: സംസ്ഥാനത്ത്...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ കൊച്ചി:...

പായസച്ചെമ്പിൽ വീണ്  സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം

പായസച്ചെമ്പിൽ വീണ്  സ്കൂൾ ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം മലപ്പുറം: വിവാഹ സൽക്കാരത്തിനിടെ പായസച്ചെമ്പിൽ...

Related Articles

Popular Categories

spot_imgspot_img