വൃഷ്ടി പ്രദേശങ്ങളിൽ വേനൽമഴ ശക്തമായിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴ്ന്നു തന്നെ. മൂലമറ്റം പവർഹൗസിൽ ഉത്പാദനം കുത്തനെ ഉയർത്തിയതാണ് കാരണം. തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്റർ പ്രവർത്തന ക്ഷമമായതോടെയാണ് പൂർണ തോതിൽ വൈദ്യുതി ഉത്പാദനം നടത്താൻ കെ.എസ്.ഇ.ബി.യ്ക്ക് കഴിയുന്നത്. വേനൽക്കാലത്ത് കേന്ദ്ര വിഹിതമായി ലഭിച്ച വൈദ്യുതി തിരികെ നൽകാനാണ് ഉത്പാദനം ഉയർത്തിയതെന്നാണ് സൂചന. 32 ശതമാനം വെള്ളമാണ് ഇപ്പോൾ ഇടുക്കി ഡാമിലുള്ളത്. വേനൽമഴയ്ക്ക് കിട്ടിയ ജലം ഉപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിയ്ക്കാനാണ് കെ.എസ്.ഇ.ബി.യുടെ നീക്കം. ഇങ്ങനെ വൈദ്യുതി ഉത്പാദിപ്പിച്ച് അണക്കെട്ടിലെ വെള്ളം കൂടുതൽ ചെലവാക്കിയാൽ മഴക്കാലം എത്തുമ്പോൾ ഡാം നിറഞ്ഞ് ഷട്ടർ തുറക്കുന്നത് ഒഴിവാക്കാനാകും.