വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ജില്ലാ കളക്ടർക്ക് സർക്കാർ നാല് കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്.Dependents of those who died in the Wayanad landslides have been given relief funds
അതേസമയം വയനാട് ദൗത്യം അന്തിമ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 215 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 148 മൃദദേഹങ്ങൾ കണ്ടെത്തി ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. അതേസമയം റഡാർ സംവിധാനം ഉടനെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
215 മൃതദേഹങ്ങൾ ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്‌ടമായി.148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താൻ 206 പേരുണ്ട്.
81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 206 പേരെ ഡിസ്ചാർജ് ചെയ്ത് ക്യാമ്പിലേക്ക് മാറ്റി. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ടെന്നും ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.