4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി; ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം
ന്യൂഡൽഹി: ന്യൂഡൽഹിയിൽ ഡൽഹി പൊലീസിലെ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്ടിക്‌സ് (SWAT) കമാൻഡോയായ 27-കാരി കാജൽ ചൗധരിയെ ഭർത്താവ് അങ്കുർ ക്രൂരമായി കൊലപ്പെടുത്തി.
നാല് മാസം ഗർഭിണിയായിരുന്ന കാജലിനെ തലയ്ക്ക് ഡംബൽ കൊണ്ട് മർദിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്കായ അങ്കുറുമായി ഉണ്ടായ സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ് വൈറൽ
ആക്രമണത്തിനിടെ സഹോദരനെ വിളിച്ചു
ജനുവരി 22-ന് നടന്ന ആക്രമണത്തിനിടെ കാജൽ സഹോദരൻ നിഖിലിനെ ഫോണിൽ ബന്ധപ്പെട്ടു സഹായം തേടിയതായി റിപ്പോർട്ടുണ്ട്.
സംസാരിക്കുന്നതിനിടെ അങ്കുർ ഡംബൽ ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങിയതായി നിഖിൽ വെളിപ്പെടുത്തി.
കൂടാതെ ഭർതൃമാതാവും രണ്ട് സഹോദരിമാരും കാജലിനെ നിരന്തരം സ്ത്രീധന പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സ്ത്രീധന പീഡനാരോപണം; പ്രതി റിമാൻഡിൽ
2022-ൽ ഡൽഹി പൊലീസിൽ ചേർന്ന കാജൽ 2023-ലാണ് അങ്കുറിനെ വിവാഹം ചെയ്തത്. ദമ്പതികൾക്ക് ഒന്നര വയസ്സുള്ള മകനുണ്ട്.
സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നാരോപണങ്ങൾക്കിടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അങ്കുറിനെ അറസ്റ്റ് ചെയ്ത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
English Summary:
A four-month pregnant SWAT commando with the Delhi Police, Kajal Chaudhary (27), was allegedly killed by her husband Ankur, a Ministry of Defence clerk, in New Delhi. According to reports, a financial dispute escalated into violence, after which Ankur struck her with a dumbbell. During the assault, Kajal managed to call her brother and seek help. Meanwhile, her family has accused Ankur and his relatives of dowry harassment. Police arrested the accused soon after and remanded him to judicial custody, while investigators continue a detailed probe into the incident.









