web analytics

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

ഡൽഹി സ്ഫോടനത്തിനു മുന്‍പ് ചെങ്കോട്ടയിലെത്തി

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ് പ്രതികൾ ചെങ്കോട്ട പരിസരം സന്ദർശിച്ചിരുന്നെന്ന നിർണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

സ്ഫോടക വസ്തുക്കളുമായി ഫരീദാബാദിൽ നിന്ന് അറസ്റ്റ് ചെയ്ത മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്. താനും ഉമറും നേരത്തെ ചെങ്കോട്ടയിൽ എത്തിയിരുന്നുവെന്നാണ് മുസമ്മിൽ നൽകിയ മൊഴി.

ഇതിന് തെളിവായി ഇയാളുടെ ഫോണിൽ നിന്ന് ഡിജിറ്റൽ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.

മറ്റു സ്ഥലങ്ങളിലും സ്ഫോടനം നടത്താൻ ആസൂത്രണം ചെയ്തിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. 2026 ജനുവരി 26ന് സ്ഫോടനം നടത്താനായിരുന്നു പദ്ധതി.

ദീപാവലി ദിനത്തിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പാക്കാനായില്ലെന്നും മുസമ്മിൽ മൊഴി നൽകി. എന്നാൽ സ്ഫോടന ലക്ഷ്യസ്ഥാനത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് 6.52ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപം ശക്തമായ സ്ഫോടനം നടന്നത്. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സംഭവം.

ചെങ്കോട്ടയ്ക്കുമുന്നിലെ ട്രാഫിക് സിഗ്നലിൽ കാർ നിർത്തിയ ഉടൻ സ്ഫോടനം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഈ സ്ഫോടനത്തിൽ 9 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കാർ ഓടിച്ചത് ഉമറാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളുടെ കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീലിനെയും ഡോ. അദീൽ അഹമ്മദ് റാത്തറിനെയും സ്ഫോടനത്തിനു മുൻപ് സ്ഫോടക വസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summary

Investigators have found that the suspects in the Delhi blast had visited the Red Fort area before the explosion. This was revealed during the interrogation of Musammil Shakeel, who was arrested in Faridabad with explosives. Musammil admitted that he and his accomplice Umar had previously surveyed the Red Fort vicinity, a claim supported by data recovered from his phone.

He also revealed plans to carry out blasts at other locations, including one planned for January 26, 2026. A Diwali attack was also planned but did not materialize. The specific locations targeted remain unclear.

The explosion occurred at 6:52 PM on Monday near the Red Fort, close to Chandni Chowk market and Jama Masjid. Nine people were killed in the incident. The blast happened when a car, reportedly driven by Umar, stopped at a traffic signal.

Musammil Shakeel and another associate, Dr. Adeel Ahmed Rather, had been arrested earlier with explosives.

Delhi Blast, Red Fort, Chandni Chowk, Terror Probe, Musammil Shakeel, Explosives Case, Umar, Jama Masjid, NIA Investigation, Delhi News, India Security Update

spot_imgspot_img
spot_imgspot_img

Latest news

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ

ഐ20 കാറി​ന്റെ റൂട്ട്മാപ്പ് കണ്ടെത്തി അന്വേഷണ ഏജൻസികൾ ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച...

Other news

ചരിത്രമെഴുതി ബിഹാര്‍;1951ന് ശേഷം റെക്കോര്‍ഡ് പോളിങ്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് രേഖപ്പെടുത്തി....

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു; ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം

ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര ആശുപത്രി വിട്ടു മുംബൈ∙ ദിവസങ്ങളായി ചികിത്സയിൽ കഴിയുകയായിരുന്ന ബോളിവുഡ്...

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ

എൽഡിഎഫ് വിടുന്ന കാര്യം ആലോചനയിൽ പോലുമില്ലെന്ന് എം.വി. ശ്രേയാംസ് കുമാർ കോഴിക്കോട്: യുഡിഎഫ്...

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു; ദാരുണസംഭവം മലപ്പുറത്ത്

സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു മലപ്പുറം ജില്ലയിലെ...

പതിനാല് വര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ടു; മമ്മൂട്ടിയും ദുല്‍ഖറും ലോകയില്‍

മലയാളത്തിന്റെ സൂപ്പര്‍താരമായ മമ്മൂട്ടിയും പുതുതലമുറയുടെ പ്രിയതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍...

Related Articles

Popular Categories

spot_imgspot_img