തൃശ്ശൂർ: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. തൃശൂർ സ്വദേശി ശ്യാം കാട്ടൂരിനെയാണ് അറസ്റ്റ് ചെയ്തത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ശ്യാം കാട്ടൂർ.(Defamatory video against Suresh Gopi)
ആം ആദ്മി പ്രവർത്തകനാണ് ഇയാൾ. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു പ്രതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലായത്.
Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഈ ട്രെയിനുകൾ നാളെ ഓടില്ല
Read Also: പെരുംമഴയ്ക്ക് ശമനമില്ല; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്