web analytics

15 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പൊളിക്കും; ആദ്യ കേന്ദ്രം തലസ്ഥാനത്ത്; ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​ മേ​ഖ​ല​ക​ളി​ലാ​യി വാ​ഹ​നം പൊ​ളി​ക്ക​ൽ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. തെ​ക്ക​ൻ മേ​ഖ​ല​യി​ലേ​ത്​ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്.Decision to set up vehicle scrapping centers in three sectors

മ​ധ്യ, വ​ട​ക്ക​ൻ മേ​ഖ​ല​കേ​​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി​യും റെ​യി​ൽ​വേ​ക്ക്​ കീ​ഴി​ലെ ബ്ര​ത്ത്​ വൈ​റ്റ്​ ക​മ്പ​നി​യും ചേ​ർ​ന്നാ​ണ്​ തെ​ക്ക​ൻ മേ​ഖ​ല കേ​ന്ദ്രം സ​ജ്ജ​മാ​ക്കു​ക.

ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഫാ​ക്ട​റി സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ലം കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ല്‍കും.

ബ്ര​ത്ത് വെ​റ്റാ​കും യൂ​നി​റ്റ് സ്ഥാ​പി​ക്കു​ക. വ​രു​മാ​ന​ത്തി​ന്റെ നി​ശ്ചി​ത​ശ​ത​മാ​നം കെ.​എ​സ്.​ആ​ര്‍.​ടി.​സി​ക്ക് ല​ഭി​ക്കും വി​ധ​മാ​ണ്​ ധാ​ര​ണ​പ​ത്രം.

15 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​ന​യം അ​നു​സ​രി​ച്ചാ​ണ്​ അം​ഗീ​കൃ​ത പൊ​ളി​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

നി​ല​വി​ൽ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ വാ​ഹ​നം പൊ​ളി​ച്ച് ര​ജി​സ്‌​ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കാ​നാ​കൂ.

എ​ന്നാ​ല്‍, അം​ഗീ​കൃ​ത പൊ​ളി​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഉ​ട​മ​ക്ക്​ രേ​ഖ​ക​ള്‍ സ​ഹി​തം വാ​ഹ​നം പൊ​ളി​ക്കാ​നാ​യി കൈ​മാ​റാം.

ഉ​ട​ൻ സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. ഈ ​സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി​യാ​ല്‍ പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​കു​തി​യി​ള​വ്​ അ​നു​വ​ദി​ക്കും. ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും പൊ​ളി​ക്കേ​ണ്ടി​വ​രും.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക്​ കീ​ഴി​ലെ പൊ​ളി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ളു​​ടെ ക​​ണ​ക്കെ​ടു​ക്കാ​നും വി​ല നി​ശ്ചി​യി​ക്കാ​നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​​ക്കൊ​പ്പം വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പി​ടി​കൂ​ടി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കി​ട​ക്കു​ന്ന​വ, എ​ക്​​സൈ​സ്-​ഫോ​റ​സ്​​റ്റ്​ വ​കു​പ്പു​ക​ൾ പി​ടി​കൂ​ടി​യ അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത​വ​ക്ക്​ അ​ട​ക്കം അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ക്കാ​നും ഇ​വ ഒ​ഴി​വാ​ക്കാ​നു​മാ​ണ്​ തീ​രു​മാ​നം.

ഓ​രോ ആ​ർ.​ടി.​ഒ, ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ ഓ​ഫി​സു​ക​ളി​ലെ​യും അ​സി.​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ക്കും.

സം​സ്ഥാ​ന​ത്ത്​ പ​തി​ന​യ്യാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ ഈ ​ഗ​ണ​ത്തി​ലു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ ആ​റാ​യി​ര​വും പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ട്ട​വ​യാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ 4714 ബ​സു​ക​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ആ​രോ​ഗ്യ വ​കു​പ്പി​ലെ 868 വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ല്‍ 68 വാ​ഹ​ന​ങ്ങ​ളും സ്‌​ക്രാ​പ് ചെ​യ്യ​ണം.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി തെലങ്കാന

ഇവി വാഹനങ്ങൾക്ക് 20% വരെ വിലക്കുറവ്; സർക്കാർ ജീവനക്കാർക്ക് വൻ ആനുകൂല്യവുമായി...

ക്രമക്കേടിന് തെളിവില്ലെന്ന് ഹൈക്കോടതി; ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം; വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് സുപ്രധാന വിധി

ശബരിമല കൊടിമരക്കേസ് അവസാനിപ്പിച്ചു; യുഡിഎഫിന് ആശ്വാസം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

ചരിത്രം കുറിച്ച് സാറ മുലാലി; ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവിയായി കാന്റർബറിയിൽ അഭിഷിക്തയായി

സാറ മുലാലി ആംഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവിയായി കാന്റർബറിയിൽ അഭിഷിക്തയായി ആംഗ്ലിക്കൻ...

Related Articles

Popular Categories

spot_imgspot_img