web analytics

അടുത്ത മുറിയിൽ കിടന്ന കുട്ടികൾ പോലും അറിഞ്ഞില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

കൽപ്പറ്റ: കടബാധ്യതയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

വയനാട് കേണിച്ചിറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേളമംഗലം സ്വദേശിയായ ജില്‍സണാണ് ഭാര്യ ലിഷയെ കൊലപ്പെടുത്തിയത്.

ആത്മഹത്യക്ക് ശ്രമിച്ച ജില്‍സണെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററായിരുന്ന ജില്‍സണ് സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് കടബാധ്യത ഉണ്ടായിരുന്നു.

ഒപ്പം ഭാര്യക്ക് ഉണ്ടായിരുന്ന അസുഖങ്ങളിലും ഇയാൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നു.

ഇതാണ് ഭാര്യയെ കൊലപ്പെടുത്തി മം ജീവനൊടുക്കാൻ ശ്രമിച്ചതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ലിഷയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിലും വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം. ലിഷയെ ശ്വാസം മുട്ടിച്ച് ജില്‍സണ്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ജില്‍സണ്‍ തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടിയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കീടനാശിനി കുടിച്ച് കൈ ഞരമ്പ് മുറിച്ച നിലയിലാണ് രാവിലെ അയല്‍ക്കാർ ജില്‍സണെ കണ്ടെത്തിയത്.

വീട്ടിലെ മറ്റൊരു മുറിയില്‍ ഇവരുടെ രണ്ട് കുട്ടികള്‍ കിടക്കുന്നുണ്ടായിരുന്നുവെങ്കിലും രാവിലെ അയല്‍ക്കാർ വിളിച്ച് ഉണർത്തിയപ്പോള്‍ മാത്രമാണ് കുട്ടികള്‍ കാര്യം അറിഞ്ഞത്.

കേണിച്ചിറ, ബത്തേരി, കമ്പക്കാട് പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img