web analytics

വീട്ടമ്മയുടെ മരണം കൊലപാതകം

ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടമ്മയുടെ മരണം കൊലപാതകം

കല്‍പ്പറ്റ: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വയനാട് സുല്‍ത്താന്‍ബത്തേരി നമ്പ്യാര്‍കുന്നിലാണ് സംഭവം.

നമ്പ്യാര്‍കുന്ന് സ്വദേശിയായ എലിസബത്തിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് തോമസ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

കടബാധ്യതയെ തുടര്‍ന്നുള്ള തര്‍ക്കം മൂലം എലിസബത്തിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

എലിസബത്തിനെ കൊലപ്പെടുത്തിയ ശേഷം തോമസ് ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് പ്രതി

എന്നാൽ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിന്റെ മാനസിക വിഷമത്തിൽ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിലുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച്ച എലിസബത്തിനെ മരിച്ച നിലയിലും ഭര്‍ത്താവ് തോമസിനെ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

പിന്നാലെ തോമസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത

പീരുമേട്: പീരുമേട്ടില്‍ ആദിവാസി സ്ത്രീ വനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വൈകുന്നു.

പ്ലാക്കത്തടം കോളനിയിലെ സീത (42) ആണ് കഴിഞ്ഞ 13ന് ഉള്‍വനത്തില്‍ മീന്‍മുട്ടി ഭാഗത്ത് കൊല്ലപ്പെട്ടത്.

സംഭവം നടന്ന് അഞ്ചാം ദിവസവും മരണത്തില്‍ ദുരൂഹത തുടരുകയാണ്.

സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും ശരീരത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം ചെയ്ത സര്‍ജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഇതോടെ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.

സംഭവ സ്ഥലം പരിശോധിച്ച വിദഗ്ദ സംഘം ആക്രമണം നടന്നെന്ന് കരുതുന്ന സ്ഥലത്ത് കാട്ടാനയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.

സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെ‌ൻഡ് ചെയ്തു.

കണ്ണൂർ പയ്യന്നൂർ സ്റ്റേഷനിലെ എസ്‌ഐ മനോജ് കുമാറിനെതിരെയാണ് നടപടി.‌ ഡിഐജി യതീഷ് ചന്ദ്രയാണ് മനോജ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്.

ഇതേ സ്റ്റേഷനിൽ നിന്നും വിരമിച്ച സബ് ഇൻസ്‌പെക്‌ടർ എൻ പി കൃഷ്‌ണനെതിരെയായിരുന്നു ചിത്രങ്ങളടക്കം മനോജ് കുമാർ പോസ്റ്റിട്ടത്.

ഇക്കഴിഞ്ഞ ഏപ്രിൽ 30നാണ് കൃഷ്‌ണൻ സബ് ഇൻസ്‌പെക്‌ടർ സർവീസിൽ നിന്ന് വിരമിച്ചത്.

വാട്‌സപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൻ.പി കൃഷ്‌ണൻ ഇതിനെതിരെ പരാതി നൽകുകയായിരുന്നു.

ഇതേദിവസം ‘ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റ് ജീവനുകൾക്ക് പ്രസക്തി കൊടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീ‌ർപ്പാക്കുന്ന വ്യക്തികളോട് ഒന്നുമാത്രമേ പറയാനുള്ളു.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു ട്വിസ്റ്റ്.

പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു.

കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്.

ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഇത്തരത്തിൽ മൊഴി പുറത്തുവന്നത്.

The death of a housewife found at her residence in Nambiarkunnu, Sultan Bathery, Wayanad has been confirmed as a murder. Police have identified her husband as the accused in the killing of Elizabeth.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ് അമേരിക്കൻ സ്വപ്നങ്ങൾ നെയ്ത്...

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ; വായുവിലൂടെയുള്ള രോഗവ്യാപനം ഭീഷണിയാകുന്നു

ഹിമാലയൻ മഞ്ഞുമലകളിൽ മരുഭൂമിയിലെ മാരക ബാക്ടീരിയകൾ ഇന്ത്യയുടെ പടിഞ്ഞാറൻ മരുഭൂമികളിൽ നിന്നുള്ള അതിശക്തമായ...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

“കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം”

"കന്യാസ്ത്രീകളുടേതുപോലെ നിർധനരായ പാസ്റ്റർമാർക്കും വൈദികർക്കും പെൻഷൻ അനുവദിക്കണം" തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് മാത്രമല്ല, നിർധനരായ...

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന് 9868 പേര്‍ പുറത്ത്

എസ്‌ഐആര്‍: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേരു ചേര്‍ക്കാം; കരട് പട്ടികയില്‍ നിന്ന്...

Related Articles

Popular Categories

spot_imgspot_img