നേഘയുടെ മരണം; ഭർതൃമാതാവും അറസ്റ്റിൽ
പാലക്കാട്: വടക്കഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്ത് പോലീസ്. ഭർതൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ അറസ്റ്റു ചെയ്ത ഭ൪ത്താവ് പ്രദീപ് റിമാൻഡിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (25) യെ ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതുല്യയുടെ ഫോറന്‍സിക് ഫലം പുറത്ത്
ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ ഫോറന്‍സിക് ഫലം പുറത്ത്. അതുല്യയുടെ മരണം ആത്മഹത്യയെന്നാണ് ഫോറന്‍സിക് ഫലം.
അതുല്യയുടെ മരണത്തിൽ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി സഹോദരി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്.
അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും. കൊല്ലം തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം സംഭവിക്കുന്നത്. പിന്നാലെ ഭർത്താവ് സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു.
സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു.
പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് അതുല്യയുടെ കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്.
ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷും പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും സതീഷ് പറഞ്ഞു.
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് അതുല്യയുടെ കുടുംബം അറിയിച്ചു.
ഷാർജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാൻ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള വ്യക്തമാക്കി.
ഈ മാസം 19 നാണ് അതുല്യയെ ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാർജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു.
അതുല്യയുടെ ശരീരത്തിൽ കണ്ട പാടുകൾ സംബന്ധിച്ചും വിശദ പരിശോധന നടത്തും. ഇതൊക്കെ പൂർത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടിൽ എത്തിക്കുക.
Summary: In the Vadakkanchery death case of a young woman, police have arrested the mother-in-law. The accused, Indira (52) of Kallingal House, Thonippadam, was taken into custody by Alathur Police.