അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചതായി ഗവേഷകര്‍ പറയുന്നു. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. Deadly Henipa virus present in America
വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ഗവേഷകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ, നാധീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വൈറസാണിത്.
മനുഷ്യരിലും മൃഗങ്ങളിലും ഈ വൈറസ് പകരാം. Zoonotic വൈറസ് ഗണത്തില്‍പ്പെട്ട ഒന്നാണ് ഹെനിപാ വൈറസ്. Paramyxoviridae കുടുംബത്തിലെ നെഗറ്റീവ് സ്ട്രാന്‍ഡ് RNA വൈറസുകളുടെ ഒരു ജനുസ്സാണ് ഇത്. വവ്വാലുകളാണ് ഈ വൈറസിന്റെ പ്രധാന വാഹകർ.
രോഗവാഹകരായ മൃഗങ്ങളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗാണുക്കളുള്ള വെള്ളമോ ഭക്ഷണമോ കഴിക്കുന്നതിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധിച്ചവരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം.പനി, തലവേദന, തൊണ്ടവേദന, ശരീര വേദന, തലകറക്കം, ഛര്‍ദ്ദി തുടഗിയവയാണ് പ്രധാന ലക്ഷണങ്ങൾ.
സാമൂഹിക അകലവും ശുചിത്വവും പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക, പക്ഷികളോ മൃഗങ്ങളോ കടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.
നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. ഹെനിപാവൈറസ് പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള ചരിത്ര പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ. റൈസ് പാരി പറയുന്നു.