മഹാരാഷ്ട്രയിൽ അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ അങ്കണവാടിയിലാണ് സംഭവം. പാലൂസ് ഗ്രാമത്തിൽ നിന്നുള്ള ഒരു കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. (Dead snake found in mid-day meal packet, claim parents; probe launched)
സംസ്ഥാനത്തെ അങ്കണവാടികളില്‍ ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് ദാല്‍ ഖിച്ച്ടി പാക്കറ്റുകൾ വിതരണം ചെയ്യാറുണ്ട്. തിങ്കളാഴ്ചകളിലാണ് ഭക്ഷണം വിതരണം ചെയ്യാറ്. പാലൂസില്‍ നിന്നും വിതരണം ചെയ്ത ഭക്ഷണ പാക്കറ്റില്‍ നിന്നുമാണ് ചത്ത പാമ്പിനെ ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
അങ്കണവാടി ജീവനക്കാരിയോട് ഇക്കാര്യം അറിയിക്കുകയും അവർ ഉടനെ തന്നെ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. പാമ്പിനെ ലഭിച്ച പാക്കറ്റ് ലാബ് പരിശോധനകൾക്കായി കൊണ്ടുപോയിട്ടുണ്ട്.
Read More: സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് പരിഗണനയിൽ, ജനങ്ങള്‍ക്ക് ആവശ്യമുള്ളതിന് മുന്‍ഗണനയെന്ന് സുരേഷ് ഗോപി