web analytics

ചോറിനൊപ്പം നൽകിയ അച്ചാറിൽ ചത്ത പല്ലി; സംഭവം കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ, പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കി വിദ്യാർഥികൾ

തിരുവനന്തപുരം: ഹോസ്റ്റല്‍ മെസ്സില്‍ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റൽ മെസ്സിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം വിതരണം ചെയ്ത അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.(Dead lizard found in pickle distributed at Kerala Digital University Hostel)

സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. നേരത്തെയും ചോറില്‍ നിന്നും പുഴുവിനെയും പാറ്റയെയും കണ്ടെത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്നാലെ സര്‍വകലാശാല മെസ്സ് താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും നാളെയും പകരം ഭക്ഷണ സംവിധാനം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img