റാഞ്ചി: സ്‌കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത ഓന്തിനെ കണ്ടെത്തി. ജാര്‍ഖണ്ഡിലെ സർക്കാർ സ്കൂളിലാണ് സംഭവം. ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിലാണ് ഓന്തിനെ കണ്ടെത്തിയത്.(Dead Chameleon found in food served government school; 65 students hospitalized)
ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടൻ വിദ്യാര്‍ത്ഥികള്‍ ഛര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുകയാണെന്ന് തൊങ്‌റ പൊലീസ് സ്റ്റേഷൻ ഇൻചാർജായ ഗുരുചരണ്‍ മന്‍ജി പ്രതികരിച്ചു.
അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാർഥികളെ മസാലിയയിലെ ആരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. നിലവില്‍ വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.