web analytics

ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്, നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ്; വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് നർത്തകി നീനാ പ്രസാദ്. നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അവരുടെ അധ്വാനത്തിനും സമയത്തിനും അവർ നൽകുന്ന മൂല്യം തുറന്നുപറഞ്ഞതിൽ തെറ്റുപറയാൻ സാധിക്കില്ലെന്നും നീനാ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. വേണമെങ്കിൽമാത്രം സ്വീകരിച്ചാൽ മതിയല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.

“നടി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്നതുതന്നെയാണ് എന്റെ അഭിപ്രായം. യൂത്ത് ഫെസ്റ്റിവലിലൂടെ വളർന്നുവന്നു എന്നുള്ളതൊക്കെ മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്. തിരുവാതിരയോ ​ഗ്രൂപ്പ്ഡാൻസോ പഠിപ്പിക്കാൻ എത്ര രൂപയാകുമെന്ന് നിങ്ങൾ അന്വേഷിച്ച് നോക്കൂ. ഒന്നും അറിഞ്ഞുകൂടാത്ത ഒരു കുട്ടിയെ ഒരു വ്യക്തി​ഗത ഐറ്റം പഠിപ്പിച്ച് നൽകാൻ എടുക്കുന്ന അധ്വാനത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ.

കല എന്നുള്ളതല്ല, നമ്മുടെ വിലയേറിയ സമയം, അ​ധ്വാനിക്കുന്ന സമയം ഇതിനെല്ലാം ഓരോരുത്തരും ഓരോ മൂല്യമാണ് സ്വയം നൽകുന്നത്. അവരുടെ കലയ്‌ക്കും, അവർ കൊടുക്കാനുദ്ദേശിക്കുന്ന സമയത്തിനും അവർ നൽകുന്ന മൂല്യമാണ് ആ നടി പറഞ്ഞത്. നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം, അല്ലെങ്കിൽ വേണ്ട.” – നീന പ്രസാദ് പറഞ്ഞു.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാ​ഗത​ഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമായിരുന്നു വി. ശിവൻകുട്ടിയുടെ കുറ്റപ്പെടുത്തൽ.

കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടി ഇത്തരത്തിൽ പെരുമാറിയത് വേദനിപ്പിച്ചെന്നും മന്ത്രിശിവൻകുട്ടി പറഞ്ഞു. മന്ത്രിയെ അനുകൂലിച്ച് സുധീർ കരമന അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സുധീർ ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് നീനാ പ്രസാദിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം...

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു

സംസ്ഥാനത്ത് ഹോം വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം 10,922 പേർ വോട്ട് ചെയ്തു തിരുവനന്തപുരം:...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img