web analytics

മൂന്നു വയസുകാരിയുടെ കൊലപാതകം; അമ്മയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യും

കൊച്ചി: തിരുവാങ്കുളത്ത് മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ സന്ധ്യയുടെ ബന്ധുക്കളെ ഇന്ന് മുതല്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എം ഹേമലത.

അമ്മയുടെ മാനസിക നില മാനസിക രോഗവിദഗ്ധന്‍മാരുടെ നിര്‍ദേശമനുസരിച്ച് പരിശോധിക്കുമെന്നും കൊലപാതകത്തിന്റെ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും എസ് പി പറഞ്ഞു.

തിരുവാങ്കുളത്തെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിച്ചപ്പോള്‍ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്.

പൊതുദര്‍ശനത്തിലെത്തിയവര്‍ കരച്ചിലക്കാന്‍ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.

കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്.

മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അമ്മ സന്ധ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആദ്യം പരസ്പര വിരുദ്ധമായി സംസാരിച്ച സന്ധ്യ ഒടുവില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കുഞ്ഞിനെ മൂഴിക്കുളം പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞെന്ന് സമ്മതിച്ചത്.

സംഭവ സ്ഥലത്ത് സന്ധ്യയുമായെത്തിയ ശേഷം പൊലീസ് കുഞ്ഞിനെ വലിച്ചെറിഞ്ഞ സ്ഥലമേതെന്ന് മനസിലാക്കി. പിന്നെ കനത്ത മഴയെ പോലും അവഗണിച്ച് പുലര്‍ച്ചെ രണ്ടര വരെ നീണ്ട തെരച്ചില്‍.

അതിനൊടുവില്‍ നാടിനെയാകെ നൊമ്പരപ്പെടുത്തി ചാലക്കുടി പുഴയുടെ ആഴങ്ങളില്‍ നിന്ന് ആ പിഞ്ചു കുഞ്ഞിന്റെ മൃതശരീരം കണ്ടെടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

Other news

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക ദിവസം

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക...

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ

ആണവനിലയത്തിന് സമീപമുള്ള നായകള്‍ക്ക് നീല നിറം, ദൃശ്യങ്ങള്‍ പുറത്ത് ശാസ്ത്രലോകം ആശങ്കയിൽ ചെര്‍ണോബില്‍:...

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു പുല്‍പ്പള്ളി:...

ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും ‘സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷൻ’

ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും 'സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷൻ' കാൻബറ:...

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img