അടുത്ത അഞ്ചുദിവസം തെക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളത്തെ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരും, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഇന്ന് തുടരും.
മെയ് 25 വരെ ശക്തമായ മഴ സംസ്ഥാനത്ത് പെയ്യും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്ര തീരത്തിന് സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. ഇപ്പോൾ വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ഈ ന്യൂനമർദ്ദം മെയ് ഇരുപത്തിനാലോടെ മധ്യ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച തീവ്ര ന്യൂനമർദ്ദമായി മാറാം. ഇത് കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകും എന്നാണ് മുന്നറിയിപ്പ്.