കേരളത്തിൽ ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി. 41 ഡിഗ്രി വരെ താപനില ഉയർന്ന പാലക്കാട് ജില്ലയിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടതിനേക്കാൾ 47% അധികം മഴ ലഭിച്ചു. പാലക്കാട് ജില്ലയിൽ ചൂടും ഗണ്യമായി കുറഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയത് 35.5 ഡിഗ്രിയാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ തിങ്കളാഴ്ച വരെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ നേരിയ മഴയുണ്ടാവും. തീരദേശ മേഖലയിൽ മഴ കുറവായിരിക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണ്, 103.2 മില്ലീ മീറ്റർ . ഇന്നുമുതൽ ചക്രവാത ചുഴിയും അടുത്തയാഴ്ചയോടെ കാലവർഷവും എത്തുന്നതോടെ ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് ചെറിയ മഴയൊന്നുമുള്ള എന്ന് വ്യക്തം.
