തീവ്ര ചുഴലിക്കാറ്റായി ‘ദാന’; കര തൊട്ടത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ; 5,84,888 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി; മൂന്ന് ജില്ലകളിൽ കനത്ത കാറ്റും മഴയും

കൊൽക്കത്ത: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരതൊട്ടു.

ഒഡീഷയിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് എല്ലാ ആളുകളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി.

10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചുഴലികാറ്റിന്റെ ഗതി മാറുന്നത് അടിസ്ഥാനമാക്കി തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നുവെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.

5,84,888 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും വെള്ളിയാഴ്ച രാവിലെയോടെ അത് ആറു ലക്ഷം കടക്കും

ദാന ചുഴലിക്കാറ്റിനെ പശ്ചാത്തലത്തിൽ 1600 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി.

ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്‌സിങ്പുർ ജില്ലകളിൽ കനത്ത കാറ്റും മഴയുമാണ്.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.

മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ്, ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ഭദ്രക്, കേന്ദ്രപാറ, ബാലസോർ, ജഗത്‌സിങ്പുർ ജില്ലകളിൽ കനത്ത കാറ്റും മഴയുമാണ്. മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.

ഇന്നലെ വൈകിട്ടു മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ഒഡീഷയിലെങ്ങും മഴയും കാറ്റും ശക്തമായി. ബംഗാളിലും കനത്ത മഴയുണ്ട്. മുന്നറിയിപ്പിനെത്തുടർന്നു മന്ത്രിസഭായോഗം ചേർന്നു കരുതൽനടപടികൾ വിലയിരുത്തിയിരുന്നു.

ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയോടടക്കം ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒഡീഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.

Cyclone Dana highlights: Landfall on Odisha to continue into early hours of Friday

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി താമസം പ്രതിക്കൊപ്പം

കൊല്ലത്ത് അയൽവാസി യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടയാളിന്റെ ഭാര്യ 4 വർഷമായി...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img