web analytics

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോർ പരിശോധനയെ തുടർന്ന് നടൻ ദുൽഖർ സൽമാന്റെ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റെജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫെൻഡ(TN 01 AS 0155)റാണ് പിടിച്ചെടുത്തത്.

ഈ കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാഹനത്തിനുള്ളത്. ഇന്ന് രാവിലെ മുതൽ ദുൽഖറിന്റെ വാഹനങ്ങളിൽ കസ്റ്റംസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവർ ഡിഫെൻഡർ കസ്റ്റഡിയിലെടുത്തത്.

അതേസമയം നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനവും മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിലാണ് സംസ്ഥാന വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നത്.

എന്നാൽ സിനിമ താരം അമിത് ചക്കാലക്കൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.

ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന

കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്‍റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്.

ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക്

കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷണം നടത്തുന്നത്.

ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഹിമാചൽ പ്രദേശിലെ ‘എച്ച്പി–52’ രജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളുടെയും രജിസ്റ്റർ നടത്തിയിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ നിരാക്ഷേപപത്രം (എൻഒസി) ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വില്പന നടത്തിയത്.

കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്.

ഇത്തരം വാഹനങ്ങൾ കേരളത്തിൽ എത്തിച്ച് 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

Summary: As part of Operation Numkhor inspection, Customs took actor Dulquer Salmaan’s car into custody. The seized vehicle is a Tamil Nadu registered Land Rover Defender (TN 01 AS 0155).

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള മറുപടിയായി ജീവിതം

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള...

കോമഡി താരത്തെ സ്ഥാനാർഥിയാക്കിയിട്ട് എന്ത് കാര്യമാണെന്നു തോമസ് ഐസക്ക്: സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്ന് പിഷാരടിയുടെ മറുപടി

ഐസക് ഉന്നയിച്ച പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടിപാലക്കാട് നിയമസഭാ...

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; വ്യാജ നമ്പറോ? അന്വേഷണം ഊർജിതമാക്കി ബെംഗളൂരു പോലീസ്; ദൃശ്യങ്ങൾ വൈറൽ

പുലർച്ചെ നടുറോഡിൽ ലംബോർഗിനി അഭ്യാസം; ദൃശ്യങ്ങൾ വൈറൽ ബെംഗളൂരു നഗരത്തിലെ അതീവ സുരക്ഷാ...

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന് ആയി

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന്...

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; കടുത്ത മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം നീങ്ങവേ, രാഷ്ട്രീയ പാർട്ടികൾക്കും...

Related Articles

Popular Categories

spot_imgspot_img