ഇതെന്തൊരു ക്രൂരത; പക്ഷികളുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി നൂലിൽ കോർത്ത് വേട്ടയാടി മൂവർ സംഘം, നിയമ നടപടിക്ക് വകുപ്പില്ലെന്ന് വനം വകുപ്പ്

കോഴിക്കോട്: ഇറച്ചിക്ക് വേണ്ടി പക്ഷികളുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി നൂലിൽ കോർത്ത് വേട്ടയാടൽ. കോഴിക്കോട് കൊടിയത്തൂരിലാണ് ക്രൂര സംഭവം നടന്നത്. വേട്ടയാടൽ സംഘത്തിൽ ഉൾപ്പെട്ട 3 പേരെ നാട്ടുകാർ പിടികൂടിയെങ്കിലും സംരക്ഷിത വിഭാഗത്തിൽപ്പെട്ട പക്ഷികളല്ലാത്തതിനാൽ നിയമനടപടിക്ക് വകുപ്പില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

ഒറ്റപ്പെട്ട് നിൽക്കുന്ന പക്ഷിയെ ആദ്യം പിടികൂടും. പിന്നീട് അവയുടെ കണ്ണിൽ സൂചി കുത്തിക്കയറ്റി ചരടിൽ കോർത്ത് കെട്ടിയിടും. അടുത്ത് കെണിയും വെക്കും. പ്രാണവേദന കൊണ്ട് പിടയുന്ന പക്ഷിയുടെ വേദന കണ്ട് ഓടിയെത്തുന്ന മറ്റ് പക്ഷികൾ കെണിയിൽ വീഴും. ഇതാണ് ഈ ക്രൂര സംഘത്തിന്റെ രീതി പ്രാവുകൾ, കൊക്കുകൾ, മറ്റ് കിളികൾ കിട്ടുന്നതിനെയെല്ലാം ഇറച്ചിയാക്കും.

വേട്ടയാടൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വേട്ടസംഘത്തിലെ 3 പേർ പിടിയിലായത്. ആക്രിക്കച്ചവടം നടത്തുന്ന തമിഴ്നാട്ടുകാരായ ഇവരുടെ കൈവശം പിടികൂടിയ പ്രാവുകളും ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പക്ഷികളെ പിടികൂടാൻ ഉപയോഗിച്ച വലയും മറ്റുപകരണങ്ങളും ഉപയോഗ ശൂന്യമാക്കി.

 

Read Also: 6,6,4,6,6, റാഷിദ് ഖാന്റെ ഓവറില്‍ വെടിക്കെട്ട്; 41 പന്തില്‍ 5 ഫോറും 10 സിക്‌സും വില്‍ ജാക്‌സിൻ്റെ അത്യുഗ്രൻ സെഞ്ച്വറി; ഗുജറാത്ത് ടൈറ്റന്‍സിനെ 9 വിക്കറ്റിന് തകർത്ത് ആര്‍സിബി

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

Related Articles

Popular Categories

spot_imgspot_img