web analytics

ആർക്കും വേണ്ടാതെ ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ

ചിന്നാർ വന്യജീവി സങ്കേതത്തിൽ നശിക്കുന്നത് കോടികളുടെ ചന്ദനത്തടികൾ. ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞുവീണതും വന്യജീവികൾ മറിച്ചിട്ടതുമായ 2500-ൽ അധികം ചന്ദനമരങ്ങളാണ് ചിന്നാർ വന്യജീവി സങ്കേതത്തിലുള്ളത്. Crores of sandalwood trees are perishing in the Chinnar Wildlife Sanctuary without anyone wanting the

വന്യജീവി-കടുവ സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയവയിൽ നിന്നും വീണുകിടക്കുന്ന തടികൾ പോലും പുറത്തെത്തിക്കാൻ നിയമമില്ല. അതുകൊണ്ട് തന്നെ കോടികൾ വിലയുള്ള ചന്ദനമരങ്ങൾ വനത്തിനുള്ളിൽ കിടന്ന് നശിക്കുകയാണ്.

100 കോടിയിലേറെ രൂപ മൂല്യമുള്ള തടികൾ ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. പുറത്തേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് നിയമമുള്ളതിനാൽ ഇവയെല്ലാം മണ്ണിൽ ദ്രവിച്ചുചേരുകയാണ്.

വീണുകിടക്കുന്ന മരങ്ങൾ ചന്ദനമോഷ്ടാക്കൾ കടത്താൻ തുടങ്ങി. അതോടെ വനത്തിലുള്ളിലെ ക്യാമ്പ് ഷെഡിലേക്ക് കുറച്ച് മരങ്ങൾ മാറ്റി. ബാക്കി ഇപ്പോഴും കാട്ടിൽത്തന്നെ കിടക്കുകയാണ്. 

ചിന്നാർ വന്യജീവി സങ്കേതം തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്നുണ്ട്. ഇതുവഴി മോഷ്ടാക്കൾ ചിന്നാറിലേക്ക് കയറുന്നുണ്ട്. കണ്ണൊന്ന് തെറ്റിയാൽ വീണുകിടക്കുന്ന ചന്ദനം അതിർത്തി കടന്നുപോകാനും സാധ്യതയുണ്ട്.

തൊട്ടടുത്തുള്ള മറയൂർ കാടുകളിൽ വീണമരങ്ങൾ വനംവകുപ്പ് ശേഖരിച്ച് ലേലത്തിന് വെയ്ക്കുന്നുണ്ട്. മറയൂർ സാൻഡൽ ഡിവിഷൻറെ കീഴിലുള്ള ഈ വനത്തിൽ വന്യജീവി സങ്കേതത്തിനുള്ള നിയന്ത്രണമില്ല. 

വർഷംതോറും 100 കോടി രൂപയുടെ വരുമാനമാണ് ചന്ദന ഇ-ലേലത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. വീണുകിടക്കുന്ന ചന്ദനമരങ്ങൾ വനംവകുപ്പ് ശേഖരിച്ച് സംരക്ഷിക്കാനും വിൽപ്പന നടത്തുവാനുമുള്ള നിയമഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യം ഉയർന്നു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി; ‘കളിയാട്ട’ത്തിലൂടെ സിനിമയിൽ സജീവമായ കരുത്തുറ്റ നടൻ

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി പ്രശസ്ത നടനും...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'ടോൾ' ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന...

ഗ്യാസ് സിലിണ്ടർ നൽകൂ, ഒരു മാസം ഫ്രീ ബിരിയാണി കഴിക്കൂ; ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ !

ഹോട്ടലിന്റെ ബിരിയാണി ചലഞ്ച് വൈറൽ പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ അന്തരീക്ഷം ആഗോളതലത്തിൽ ഇന്ധന...

സുധിയും മിനിയും ഇന്നും മലയാളിമനസ്സുകളിൽ! 29 വർഷങ്ങൾക്ക് ശേഷം ഫാസിലിനൊപ്പം ആ പഴയ ‘ചോക്ലേറ്റ് ഹീറോ’;വൈറലായി ചാക്കോച്ചന്റെ കുറിപ്പ്

മലയാള സിനിമയുടെ ചരിത്രപുസ്തകത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട പേരാണ് 'അനിയത്തിപ്രാവ്'. ഒരു...

Related Articles

Popular Categories

spot_imgspot_img