സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെവിമർശനം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയറുടെ പെരുമാറ്റം പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി.
മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ്. കമ്മറ്റി വിലയിരുത്തി. KSRTC മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. (Criticism against Mayor Arya Rajendran in CPIM district committee)
മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകോപനം ജനങ്ങൾ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി.
മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണ്. ബസിൽ നിന്ന് മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.