News4media TOP NEWS
തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; സിഎൻജി ലീക്കായതാണ് കാരണമെന്നു നിഗമനം ‘കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും, പുകവലിക്കുന്നത് മഹാ അപരാധമാണോ, ഞാനും പുകവലിക്കാറുണ്ട്’; മകനെതിരായ കഞ്ചാവ് കേസിൽ എംഎൽഎ യു പ്രതിഭയുടെ പിന്തുണച്ച് സജി ചെറിയാൻ 03.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി

മരംമുറിക്കേസിലെ കുറ്റവാളികള്‍ രക്ഷപെടില്ല: വനംമന്ത്രി

മരംമുറിക്കേസിലെ കുറ്റവാളികള്‍ രക്ഷപെടില്ല: വനംമന്ത്രി
July 25, 2023

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. മരം മുറിച്ചത് പട്ടയഭൂമിയില്‍നിന്നു തന്നെയെന്നും ശശീന്ദ്രന്‍ ആവര്‍ത്തിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതല്‍തന്നെ വനംവകുപ്പിന്റെ നിലപാട് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏതു കേസിലും പ്രതികള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തും. സര്‍ക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് മുട്ടില്‍ പോലുള്ള ഇടങ്ങളില്‍ മരംമുറി നടന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് നിര്‍ദേശം നല്‍കിയത്.

ഒരു ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് ഈ സംഭവങ്ങള്‍ നടന്നതെന്ന വാദം സര്‍ക്കാര്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു. ഡിപാര്‍ട്‌മെന്റ് കണ്ടെത്തിയ നിഗമനങ്ങളും അവര്‍ക്ക് സമര്‍പ്പിച്ച്. അവര്‍ കേസെടുത്താല്‍ സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളിലേക്ക് മുകളിലുള്ള ശിക്ഷ നടപടികളിലേക്ക് പോകാനാകും. അന്നു തന്നെ സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളിലേക്കു പോയി കേസ് അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ട എല്ലാവരും രക്ഷപ്പെടും. അങ്ങനെ രക്ഷപ്പെട്ടാല്‍ പോരാ എന്ന നിലപാടാണ് സര്‍ക്കാരെടുത്തത്.’- ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം മരംമുറി കേസില്‍ വില്ലേജ് ഓഫിസറുടെ അനുമതിയുണ്ടെന്നു പറഞ്ഞ് പ്രതികളായ റോജി അഗസ്റ്റിനും സംഘവും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് ഭൂവുടമകള്‍ വെളിപ്പെടുത്തി. അനുമതി പത്രത്തിലൊന്നും തങ്ങള്‍ ഒപ്പിട്ടിട്ടില്ലന്നും ആദിവാസികര്‍ഷകര്‍ പറഞ്ഞു.

 

Related Articles
News4media
  • Kerala
  • News
  • Top News

തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; സിഎൻജി ലീക്കായതാണ് കാരണമെന്നു നിഗമനം

News4media
  • Kerala
  • News
  • Top News

‘കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും, പുകവലിക്കുന്നത് മഹാ അപരാധമാണോ, ഞാനും പുകവലിക്കാറുണ്ട്’; ...

News4media
  • Kerala
  • News
  • Top News

കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital